/sathyam/media/post_attachments/kb3TG31xpt1jXzoOsQH9.jpg)
കൊച്ചി: എഡില്‍വെയ്‌സ് ടോക്കിയോ ലൈഫ് ഇന്‍ഷുറന്‍സ് പുതിയ ഫ്‌ളെക്‌സി സേവിങ്‌സ് പ്ലാന്‍ അവതരിപ്പിച്ചു. 'അക്രൂവല്‍ ഓഫ് സര്‍വൈവല്‍ ബെനഫിറ്റ്' എന്ന ഇന്നൊവേറ്റീവ് ഓപ്ഷണല്‍ ഫീച്ചറോടുകൂടിയതാണ് പുതിയ പ്ലാന്‍. ഉ
പഭോക്താവിന് അവരുടെ വ്യക്തിഗത ആവശ്യകതകളുമായി പൊരുത്തപ്പെടുന്നതിന് ആവശ്യമുള്ളത്ര തവണ ബെനിഫിറ്റ് പേഔട്ടിന്റെ സമയം മാറ്റാനുള്ള സ്വാതന്ത്ര്യം ഈ ഫീച്ചര്‍ നല്‍കുന്നു.
ഫ്‌ളെക്‌സി ഇന്‍കം, ഫ്‌ളെക്‌സി ഇന്‍കം പ്രോ, ലാര്‍ജ് സം എന്നിങ്ങനെ മൂന്ന് അടിസ്ഥാന പ്ലാനുകളാണ് ഇതിലുള്ളത്. ആദ്യത്തെ രണ്ട് പ്ലാനുകളിലും 'അക്രൂവല്‍ ഓഫ് സര്‍വൈവല്‍ ബെനഫിറ്റ്' ഫീച്ചര്‍ തെരഞ്ഞെടുക്കാം.
ഫ്‌ളെക്‌സി ഇന്‍കം പ്ലാനില്‍ പ്രീമിയം അടയ്ക്കല്‍ കാലാവധി അവസാനിച്ചതിന് ശേഷമുള്ള ആദ്യ വര്‍ഷം മുതല്‍ ഉറപ്പുള്ള വരുമാനം ആരംഭിക്കുന്നു. ഫ്‌ളെക്‌സി-ഇന്‍കം പ്രോയ്ക്ക് കീഴില്‍, പ്രീമിയം അടയ്ക്കുന്ന കാലാവധി 30-ാം പോളിസി വര്‍ഷം വരെ അവസാനിച്ചതിന് ശേഷം 5 വര്‍ഷത്തെ ഇടവേളയില്‍ ഗ്യാരണ്ടീഡ് വരുമാനം മൊത്തമായി നല്‍കും.
അതിനുശേഷം, ഒരു സാധാരണ വാര്‍ഷിക ഗ്യാരണ്ടീഡ് വരുമാനം തിരിച്ചു ലഭിച്ചുതുടങ്ങും. മൂന്നാമത്തെ അടിസ്ഥാന പ്ലാന്‍ ഓപ്ഷനായ ലാര്‍ജ് സം പ്ലാന്‍, കാലാവധിയുടെ അവസാനത്തില്‍ മൊത്തത്തിലുള്ള മെച്യൂരിറ്റി ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു.