ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രൊമോട്ട് ചെയ്യാൻ മാസ്റ്റർകാർഡ് മുൻനിര ബാഡ്മിന്റൺ താരങ്ങളായി കൈ കോർക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത്, സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവർ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡർമാരായി എത്തുമെന്ന് മാസ്റ്റർകാർഡ് പ്രഖ്യാപിച്ചു. അഭിമാനകരമായ തോമസ് കപ്പ് 2022, ബർമിംഗ്ഹാം 2022 കോമൺവെൽത്ത് ഗെയിംസ് വിജയികൾ എന്ന നിലയിൽ, പുതിയ അംബാസഡർമാർ ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഭദ്രത, സുരക്ഷിതത്വം, സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിന് മാസ്റ്റർകാർഡുമായി സഹകരിക്കും.

ഈ പങ്കാളിത്തം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ശ്രമങ്ങൾക്കും പ്രധാനമന്ത്രി മോദിയുടെ ഡിജിറ്റൽ ഇന്ത്യ ദർശനത്തിനും അനുസൃതമാണ്.

Advertisment