ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കൊച്ചി: തമിഴ്‌നാട് മെര്‍ക്കന്‍റൈല്‍ ബാങ്കിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ നടക്കും. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 500 മുതല്‍ 525 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 28 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 1,58,40,000 ഇക്വിറ്റി ഓഹരികളുടെ ഫ്രഷ് ഇഷ്യൂ ഉള്‍പ്പെടുന്നതാണ് ഐപിഒ.
Advertisment
75 ശതമാനം ഓഹരികള്‍ യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്കായി നീക്കി വെച്ചിരിക്കുകയാണ്. 15 ശതമാനം ഓഹരികള്‍ സ്ഥാപനേതര നിക്ഷേപകര്‍ക്കും 10 ശതമാനം വ്യക്തിഗത റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കും ലഭ്യമാകും. ആക്സിസ് ക്യാപിറ്റല്‍, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.