/sathyam/media/post_attachments/ZhmRwiPGiRmtKhTdeihm.jpg)
കൊച്ചി: അടിയന്തര വായ്പാ ഗാരണ്ടി പദ്ധതി (ഇസിഎല്‍ജിഎസ്) പ്രയോജനപ്പെടുത്തിയവില്‍ 83 ശതമാനവും സൂക്ഷ്മ സംരംഭങ്ങളാണെന്ന് 2022 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ പദ്ധതി പ്രകാരം വിതരണം ചെയ്തവയില്‍ 42.8 ശതമാനം ഫണ്ട് പൊതു മേഖലാ ബാങ്കുകളില്‍ നിന്നായിരുന്നു.
സ്വകാര്യ ബാങ്കുകളുടെ പങ്ക് 43.1 ശതമാനവുമായിരുന്നു. ഇസിഎല്‍ജിഎസ് പദ്ധതിയുടെ 2022 മാര്‍ച്ച് വരെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് ട്രാന്‍സ് യൂണിയന്‍ സിബില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
ഈ വിഭാഗത്തിലെ നിഷ്ക്രിയ ആസ്തി നിരക്ക് 4.8 ശതമാനവുമായിരുന്നു. കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യന്‍ ബിസിനസുകളെ സഹായിക്കുകയും, കൂടാതെ പകര്‍ച്ചവ്യാധി സമയത്തും അതിനുശേഷവും എംഎസ്എംഇകളുടെ പുനരുജ്ജീവനത്തിന് അടിയന്തര വായ്പാ ഗാരണ്ടി പദ്ധതി കരുത്തും നല്‍കി.
രാജ്യത്തിന്‍റെ എല്ലാ മേഖലകളിലും ബിസിനസ് തിരിച്ചു കൊണ്ടു വരാനും ചെറുകിട മേഖലയിലെ വായ്പാ നിഷ്ക്രിയ ആസ്തികള്‍ കുറക്കാനും പദ്ധതി സഹായിച്ചതായി ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു.