ഫാസ്റ്റ്ട്രാക്ക് ബ്ലൂടൂത്ത് കോളിങ് സ്മാര്‍ട്ട് വാച്ചായ റിഫ്ളക്സ് പ്ലേ+ അവതരിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഇന്ത്യയിലെ മുന്‍നിര യൂത്ത് ആക്സസറീസ് ബ്രാന്‍ഡ് ആയ ഫാസ്റ്റ്ട്രാക്ക് തങ്ങളുടെ ആദ്യ ബ്ലൂടൂത്ത് കോളിങ് സ്മാര്‍ട്ട് വാച്ചായ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് പ്ലേ+ വിപണിയില്‍ അവതരിപ്പിച്ചു. ഉപഭോക്താവിന് ഹാന്‍ഡ്സ് ഫ്രീ അനുഭവം നല്‍കുന്ന നവീനമായ ബിടി കോളിങ് സ്മാര്‍ട്ട് വാച്ചാണ് പുതിയ റിഫ്ളക്സ് പ്ലേ+

തങ്ങളുടെ ഫാഷ്-ടെക് വിഭാഗം ശക്തമാക്കുന്ന ഫാസ്റ്റ്ട്രാക്ക് ഏറ്റവും മികച്ച സാങ്കേതികവിദ്യാ സവിശേഷതകളും അപ്ഗ്രേഡുകളുമാണ് ഓരോ പുതിയ ഉത്പന്നങ്ങളുടെ അവതരണത്തോടൊപ്പം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് പ്ലേ+ ബ്ലൂടൂത്ത് കോളിങ് സംവിധാനത്തോടു കൂടിയാണെത്തുന്നത്.

ഇതിലെ ബില്‍റ്റ് ഇന്‍ സ്പീക്കറും മൈക്രോഫോണും കോള്‍ നോട്ടിഫിക്കേഷന്‍ സ്വീകരിക്കുക മാത്രമല്ല, വാച്ചിലൂടെ നേരിട്ടു കോളുകള്‍ക്കു മറുപടി നല്‍കാനും അവസരം ഒരുക്കുന്നു. കോളിനിടെ ആശയവിനിമയ നഷ്ടം ഒട്ടുമുണ്ടാകുന്നില്ലെന്നു കൂടി ഉറപ്പാക്കുന്ന വിധത്തിലാണ് ഇതിന്‍റെ നിര്‍മാണം.

റിഫ്ളക്സ് പ്ലേ+ 1.3 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയോടു കൂടിയാണ് എത്തുന്നത്. ദിവസം മുഴുവന്‍ വ്യക്തമായ കാഴ്ച ഇതുറപ്പാക്കുന്നു. മള്‍ട്ടിപിള്‍ ആനിമേറ്റഡ് വാച്ച് ഫെയ്സുകള്‍ക്കൊപ്പം നാലു വര്‍ണ വേരിയന്‍റുകളിലെത്തുന്ന റിഫ്ളക്സ് പ്ലേ+ യുവാക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വെയറബിളാണ്.

ഏറ്റവും പുതിയ സാങ്കേതികവിദ്യയുമായെത്തുന്ന റിഫ്ളക്സ് പ്ലേ+ സ്മാര്‍ട്ട് വാച്ച് കണക്ടഡ് ആയിരിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കളെയാണ് ലക്ഷ്യം വെക്കുന്നത്. ഗൂഗിളും സിരിയും അടക്കമുള്ള വോയ്സ് അസിസ്റ്റന്‍റുകളേയും ഇതു പിന്തുണക്കും. മ്യൂസിക് കണ്‍ട്രോള്‍, കാമറ കണ്‍ട്രോള്‍ ഏഴു ദിവസം നീളുന്ന ബാറ്ററി ലൈഫ്, നോട്ടിഫിക്കേഷന്‍ അലര്‍ട്ട് തുടങ്ങിയവയെല്ലാം ഉപഭോക്താക്കള്‍ക്ക് തടസങ്ങളില്ലാത്ത പ്രവര്‍ത്തന അനുഭവം നല്‍കും.

publive-image

ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, എസ്പിഒ2, ബിപി മോണിറ്റര്‍ എന്നിവ അടക്കമുള്ള ആരോഗ്യ നിരീക്ഷണത്തിനുള്ള ആധുനീക സംവിധാനങ്ങളും ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് പ്ലേ+ ല്‍ ഉണ്ട്. സെഡന്‍റെറി റിമൈന്‍ഡര്‍ സംവിധാനം, മള്‍ട്ടിപ്പിള്‍ സ്പോര്‍ട്ട്സ് മോഡുകള്‍ തുടങ്ങിയ ഫീച്ചറുകളും റിഫ്ളക്സ് പ്ലേ+ സ്മാര്‍ട്ട് വാച്ചിലുണ്ട്.

പുതിയ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് പ്ലേ+ സ്മാര്‍ട്ട് വാച്ചിന് 6995 രൂപയാണ് വില. ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകളിലും ഫാസ്റ്റ്ട്രാക്ക് വെബ്സൈറ്റിലും ( http://www.fastrack.in ) ഇതു ലഭ്യമാണ്.

Advertisment