സാംസങ് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

author-image
ജൂലി
Updated On
New Update

publive-image

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങും, ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്കും ചേര്‍ന്ന്  വിസ അധിഷ്ഠിത എക്സ്ക്ലൂസീവ് കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. സാംസങ് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വര്‍ഷം മുഴുവനും എല്ലാ സാംസങ് ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും പത്ത് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.  നിലവിലുള്ള സാംസങ് ഓഫറുകള്‍ക്ക് പുറമേയായിരിക്കും, എല്ലാ ഇഎംഐ, നോണ്‍ ഇഎംഐ ഇടപാടുകള്‍ക്കും സാംസങ് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള 10 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍.

Advertisment

ഉപഭോക്താക്കള്‍ക്ക് ദൈനംദിന ഇടപാടുകളിലും റിവാര്‍ഡ്സ് ലഭിക്കുന്നതിന് ബിഗ് ബാസ്ക്കറ്റ്, മിന്ത്ര, ടാറ്റ 1എംജി, അര്‍ബന്‍ കമ്പനി, സൊമാറ്റോ തുടങ്ങിയ പ്രമുഖ കമ്പനികളുമായും സാംസങും ആക്സിസ് ബാങ്കും സഹകരിക്കുന്നുണ്ട്.

സാംസങ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങാന്‍ ഉപഭോക്താക്കള്‍ അവരുടെ കാര്‍ഡ് ഉപയോഗിക്കുമ്പോഴെല്ലാം അവര്‍ക്ക് റിവാര്‍ഡ് ലഭിക്കുന്ന രീതിയിലാണ് സാംസങ് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്  അവതരിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സ്റ്റോറുകളില്‍ നിന്നും സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്‍, ലാപ്ടോപ്പുകള്‍, ടെലിവിഷനുകള്‍, റഫ്രിജറേറ്ററുകള്‍, എസികള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

ഉപഭോക്താക്കള്‍ക്ക് വിസ സിഗ്നേച്ചര്‍, വിസ ഇന്‍ഫിനിറ്റ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ സാംസങ് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാണ്.  സിഗ്നേച്ചര്‍ വേരിയന്‍റില്‍  പ്രതിമാസം 2500 രൂപ ക്യാഷ്ബാക്ക് പരിധിയില്‍ പ്രതിവര്‍ഷം 10,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. 500 രൂപയും നികുതിയുമാണ് വാര്‍ഷിക ഫീസ്. ഇന്‍ഫിനിറ്റ് വേരിയന്‍റില്‍ പ്രതിവര്‍ഷം 20,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും, പ്രതിമാസ ക്യാഷ്ബാക്ക് പരിധി 5000 രൂപയും. 5000 രൂപയും നികുതിയുമാണ് വാര്‍ഷിക ഫീസ്.

കോംപ്ലിമെന്‍ററി എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ്, ഇന്ധന സര്‍ചാര്‍ജ് ഇളവ്, ഡൈനിംഗ് ഓഫറുകള്‍, ആക്സിസ് ബാങ്ക്, വിസ എന്നിവയിലെ ഓഫറുകളും സാംസങ് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ ഉടമകള്‍ക്ക് ലഭിക്കും.

Advertisment