സുസ്ലോണ്‍ എനര്‍ജിയുടെ 1200 കോടി രൂപയുടെ അവകാശ ഓഹരി വിതരണം ഒക്ടോബര്‍ 11 മുതല്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: സുസ്ലോണ്‍ എനര്‍ജിയുടെ അവകാശ ഓഹരി വിതരണം ഒക്ടോബര്‍ 11 മുതല്‍ 20 വരെ നടത്തും. 1200 കോടി രൂപയുടേതാണ് ഇഷ്യു. മൂന്നു രൂപ പ്രീമിയം അടക്കം അവകാശ ഓഹരി ഒന്നിന് അഞ്ചു രൂപ എന്ന നിലയില്‍ 240 കോടി ഭാഗികമായി അടച്ചു തീര്‍ത്ത ഓഹരികളാവും കമ്പനി നല്‍കുക. ഓരോ 21 ഓഹരികള്‍ക്കും അഞ്ച് അവകാശ ഓഹരികള്‍ വീതം ലഭിക്കാനാവും അര്‍ഹത. 2022 ഒക്ടോബര്‍ നാലിലെ രേഖകളാവും ഇതിനായി പരിഗണിക്കുക.

Advertisment