/sathyam/media/post_attachments/FWRSNxj53OfpxSyVhRyJ.png)
കൊച്ചി: യുടിഐ നിഫ്റ്റി 50 ഇന്‍ഡക്സ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 8,900 കോടി രൂപയിലെത്തി ഈ മേഖലയിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായി. ലാര്‍ജ് ക്യാപ് കമ്പനികളില്‍ അധിഷ്ഠിതമായ ഓഹരി നിക്ഷേപം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയായാണ് യുടിഐ നിഫ്റ്റി 50 ഇന്‍ഡക്സ് ഫണ്ട് കണക്കാക്കപ്പടുന്നത്.
നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റു ചെയ്തിട്ടുള്ള 50 മുന്‍നിര കമ്പനികളാണ് നിഫ്റ്റി 50 സൂചികയില്‍ ഉള്ളത്. ഇവിടെ ലിസ്റ്റു ചെയ്തിട്ടുള്ള 1,300 കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യത്തിന്‍റെ 65 ശതമാനത്തോളം നിഫ്റ്റി 50 സൂചികയിലുള്ള കമ്പനികളുടേതുമാണ്. ഉയര്‍ന്ന നഷ്ട സാധ്യത വഹിക്കാന്‍ കഴിവുള്ളതും ഇടക്കാലം മുതല്‍ ദീര്‍ഘകാലം വരെ ന്യായമായ വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവും ആയ ഓഹരി നിക്ഷേപകര്‍ക്ക് അനുയോജ്യമായതാണ് 2000-ത്തില്‍ തുടക്കം കുറിച്ച യുടിഐ നിഫ്റ്റി 50 ഇന്‍ഡസ്ക് ഫണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us