Advertisment

യൂണിയന്‍ എഎംസി യൂണിയന്‍ മള്‍ട്ടി കാപ് ഫണ്ട് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു

New Update

publive-image

കൊച്ചി: യൂണിയന്‍ എംഎംസി ലാര്‍ജ് കാപ്, മിഡ് കാപ്, സ്‌മോള്‍ കാപ് ഓഹരികളിലെല്ലാം നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ യൂണിയന്‍ മള്‍ട്ടി കാപ് പദ്ധതിക്കു തുടക്കം കുറിച്ചു. നിഫ്റ്റി 500 മള്‍ട്ടി കാപ് 50-25-25 ടിആര്‍ഐ ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക. വിവിധ വിപണി ഘട്ടങ്ങളില്‍ അച്ചടക്കത്തോടെ വൈവിധ്യവല്‍കൃതമായി നിക്ഷേപിച്ചു നേട്ടമുണ്ടാക്കുന്നതായിരിക്കും യൂണിയന്‍ മള്‍ട്ടി കാപ് പദ്ധതിയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ യൂണിയന്‍ എഎംസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജി പ്രദീപ് കുമാര്‍ പറഞ്ഞു.

ദീര്‍ഘകാലത്തില്‍ മൂലധന നേട്ടം കൈവരിക്കുകയാണ് യൂണിയന്‍ മള്‍ട്ടി കാപ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട, ഇടത്തരം കമ്പനികളുടെ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം വന്‍കിട കമ്പനികളെ കൂടി പ്രയോജനപ്പെടുത്തുന്നതായിരിക്കും പദ്ധതിയുടെ രീതി .ഇന്ത്യയുടെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നതു കൂടിയാണ് ഈ പദ്ധതിയൈന്ന് ഫണ്ട് മാനേജര്‍ സഞ്ജയ് ബെംബാല്‍കര്‍ പറഞ്ഞു.

Advertisment