Advertisment

ചീസി ജി ടാക്കോയില്‍ പുതിയ ടാക്കോ വെജ്, നോണ്‍ വെജ് വേരിയന്റുകള്‍ക്കൊപ്പം അണ്‍ലിമിറ്റഡ് പെപ്‌സിയും

New Update

publive-image

Advertisment



കൊച്ചി: ലോകത്തിലെ മുന്‍നിര മെക്സിക്കന്‍-പ്രചോദിത റസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്‍, നിലവിലുള്ള വൈവിധ്യമാര്‍ന്ന മെനുവിലേക്ക് ചീസി ജി ടാക്കോ എന്ന രുചികരമായ പുതിയ ടാക്കോ അവതരിപ്പിച്ചു. പുത്തന്‍ ചീസി ജി ടാക്കോ, മൃദുവും മൊരിഞ്ഞതുമാണ്. ചൂടുള്ള, മൃദുവായ ഫ്ലാറ്റ് ബ്രെഡ്, രുചികരമായ സ്റ്റഫിംഗ്, സെസ്റ്റി റാഞ്ച് സോസ്, ക്രിസ്പി ലെറ്റിയൂസ് എന്നിവ നിറഞ്ഞ ക്രഞ്ചി ടാക്കോ, ത്രീ ചീസ് മിശ്രിതം കൊണ്ട് ലെയേര്‍ഡ് ചെയ്ത് പൊതിഞ്ഞിരിക്കുന്നു.

ചീസി ജി ടാക്കോ അണ്‍ലിമിറ്റഡ് പെപ്‌സിക്കൊപ്പം ഇന്ത്യയിലുടനീളമുള്ള എല്ലാ ടാക്കോ ബെല്‍ റെസ്റ്റോറന്റുകളിലും ലഭ്യമാണ്. വെജിറ്റേറിയന്‍ വേരിയന്റിന് 99 രൂപയും, നോണ്‍ വെജിറ്റേറിയന്‍ വേരിയന്റിന് 119 രൂപയുമാണ് പ്രാരംഭ വില. ചീസി ജി ടാക്കോയിലെ ത്രീ ലെയേഴ്‌സ് ഓംസംനെസ് ആഘോഷിക്കുന്നതിനായി ആവേശകരമായ ഒരു ഡിജിറ്റല്‍ കാംപയിന്‍ ആരംഭിച്ചിട്ടുണ്ട്. 2022 ഡിസംബര്‍ 1-നാണ് ഈ ഡിജിറ്റല്‍ ക്യാംപെയിന്‍ ആരംഭിക്കുന്നത്.

ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചതും നൂതനവും അഭിലഷണീയവുമായ മൂല്യം വാഗ്ദാനം ചെയ്യാന്‍ ടാക്കോ ബെല്‍ നിരന്തരം ശ്രമിക്കുന്നു. പുതിയ ടാക്കോ എല്ലാ ഭക്ഷണ പ്രേമികള്‍ക്കും അതുല്യമായ അനുഭവം നല്‍കുന്നു. ഇതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് ഉറപ്പാണെന്നും ഇന്ത്യയിലെ ടാക്കോ ബെല്ലിന്റെ എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസി പങ്കാളിയായ ബര്‍മന്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ഗൗരവ് ബര്‍മന്‍ പറഞ്ഞു. വര്‍ഷാവസാന ആഘോഷങ്ങള്‍ക്കായി, ഇന്ത്യയിലെ എല്ലാ ടാക്കോ ബെല്‍ റെസ്റ്റോറന്റുകളിലും ടേക് എവേകളിലും ലഭ്യമാണ്.  ഓഫര്‍ 2022 ഡിസംബര്‍ 1 മുതല്‍ 2023 ഫെബ്രുവരി വരെയാണ്.

Advertisment