Advertisment

സ്പെഷ്യലൈസ്ഡ് ക്രിട്ടിക്കല്‍ ഇല്‍നെസ് സേവനങ്ങള്‍ക്കായി ടാറ്റാ എഐഎ ലൈഫ് മെഡിക്സുമായി സഹകരിക്കും

New Update

publive-image

Advertisment

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് 300 ഇന്‍-ഹൗസ് ഫിസിഷ്യന്‍മാരും 4500-ല്‍ പരം മുന്‍നിര, സ്വതന്ത്ര മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകളും ഉള്ള മെഡിക്കല്‍ മാനേജുമെന്‍റ് സേവനങ്ങള്‍ നല്‍കുന്ന ആഗോള കമ്പനിയായ മെഡിക്സുമായി സഹകരണത്തിലേര്‍പ്പെട്ടു. ഗുരുതര രോഗങ്ങളുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകളുടെ പ്രാദേശിക, ആഗോള ശൃംഖലയുടെ പിന്തുണ നേടാന്‍ ഈ സഹകരണം ടാറ്റാ എഐഎ ഉപഭോക്താക്കളെ സഹായിക്കും. ടേം, സേവിങ്സ്, പെന്‍ഷന്‍ വിഭാഗങ്ങളില്‍ പെട്ട ഇന്‍ഷൂറന്‍സ് പദ്ധതികള്‍ വാങ്ങുന്ന പോളിസി ഉടമകളില്‍ അര്‍ഹരായവര്‍ക്ക് സൗജന്യമായാണ് ഈ സേവനം നല്‍കുക. ഇതിനുള്ള പട്ടിക സമയാസമയങ്ങളില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ഉപഭോക്താക്കള്‍ക്കു വേണ്ടി ആഗോള നിലവാരത്തിലുള്ള ആരോഗ്യ സേവന ഉപദേശങ്ങള്‍ നല്‍കുന്ന പേഴ്സണല്‍ മെഡിക്കല്‍ കെയര്‍ മാനേജുമെന്‍റ് സൗകര്യം ഇന്ത്യയില്‍ അവതരിപ്പിക്കുന്നതായിരിക്കും ഈ സഹകരണം. ആരോഗ്യ സേവനങ്ങള്‍ പുനര്‍ വിലയിരുത്തല്‍ നടത്തുക, രോഗനിര്‍ണയം നടത്തുക, വ്യക്തിഗത ചികില്‍സാ പദ്ധതി നിര്‍ദ്ദേശിക്കുക, പ്രാദേശിക സ്പെഷ്യലിസ്റ്റുകള്‍ക്കു റഫര്‍ ചെയ്യുക, സേവനങ്ങള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയവ ഉള്‍പ്പെട്ടതാവും ഈ സേവനം.

ഈ സേവനത്തിലൂടെ ടാറ്റാ എഐഎ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ചികില്‍സാ വിവരങ്ങള്‍ പരിശോധിക്കാനും ആസൂത്രണം ചെയ്യാനും ഡെഡിക്കേറ്റഡ് വൈദ്യ സംഘവുമായി ആശയ വിനിമയം നടത്താനും ഗുണമേന്‍മയുള്ള സേവനങ്ങള്‍ ഉറപ്പാക്കാനും സാധിക്കും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ രോഗികളും കുടുംബവും അനുഭവിക്കുന്ന സമ്മര്‍ദ്ദം, അനിശ്ചിതത്വം എന്നിവ ഒഴിവാക്കാന്‍ ഇതു സഹായിക്കും.

ഇന്ത്യയില്‍ ഓരോ വര്‍ഷവും 52 ലക്ഷം വൈദ്യശാസ്ത്ര പിഴവുകള്‍ സംഭവിക്കുന്നു എന്നാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ പഠനം സൂചിപ്പിക്കുന്നത്. 80 ശതമാനം പിഴവുകളും കാന്‍സര്‍, വാസ്കുലര്‍ പ്രശ്നങ്ങള്‍, പകര്‍ച്ച വ്യാധികള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ്. ആഗോള തലത്തിലെ വൈദ്യശാസ്ത്ര വിദഗ്ദ്ധരില്‍ നിന്നുള്ള വിദഗ്ദ്ധ ഉപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കാന്‍ ടാറ്റാ എഐഎ ഉപഭോക്താക്കള്‍ക്ക് മെഡിക്സിന്‍റെ പേഴ്സണല്‍ മെഡിക്കല്‍ കേസ് മാനേജുമെന്‍റ് സേവനത്തിലൂടെ അവസരമൊരുക്കുകയാണ്.

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ആരോഗ്യകരമായി, സന്തോഷകരമായി, ദീര്‍ഘകാലം ജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള പിന്തുണ നല്‍കാന്‍ ടാറ്റാ എഐഎ തുടര്‍ച്ചയായി ശ്രമിക്കുകയാണെന്ന് ടാറ്റാ എഐഎ മാനേജിങ് ഡയറക്ടറും സിഇഒയുമായ നവീന്‍ തഹില്യാനി പറഞ്ഞു. മെഡിക്സുമായുള്ള സഹകരണത്തിലൂടെ മൂല്യത്തില്‍ അധിഷ്ഠിതമായ തങ്ങളുടെ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ്. ആഗോള തലത്തിലെ വൈദ്യശാസ്ത്ര വിദഗ്ദ്ധരില്‍ നിന്നുള്ള വ്യക്തിഗത ഉപദേശങ്ങള്‍ നേടാന്‍ മെഡിക്സുമായുള്ള സഹകരണത്തിലൂടെ ഉപഭോക്താക്കള്‍ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അത്യാധുനീക സേവനങ്ങളും ഡിജിറ്റല്‍ സൗകര്യങ്ങളും സംയോജിപ്പിച്ച് മാനുഷിക ഇടപെടലോടെയാണ് മെഡിക്സ് ഈ രംഗത്തു മുന്‍നിരക്കാരായി തുടരുന്നതെന്ന് മെഡിക്സ് പ്രസിഡന്‍റും സിഇഒയുമായി സിംഗാള്‍ അറ്റ്സ്മോന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഉപദേശവും പിന്തുണയും നല്‍കി അവര്‍ക്ക് ഗുണമേന്‍മയുള്ള വൈദ്യശാസ്ത്ര പരിചരണം ലഭ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വൈദ്യ സേവനത്തിന്‍റെ കാര്യത്തില്‍ പാളിച്ചകള്‍ കുറക്കാനുള്ള കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നതാണ് ടാറ്റാ എഐഎയുമായുള്ള തങ്ങളുടെ സഹകരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment