ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50: ദ്രുതഗതിയിൽ വളരുന്ന സാങ്കേതിക സംരംഭങ്ങളുടെ പട്ടികയിൽ കേരളത്തിലെ ഈ ഐടി കമ്പനിയും

author-image
admin
Updated On
New Update

publive-image

Advertisment

ഏറ്റവും വേഗത്തിൽ വളരുന്ന സാങ്കേതിക സംരംഭങ്ങളുടെ റാങ്ക് പട്ടിക പുറത്തുവിട്ട് ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50. ഇത്തവണ കേരളത്തിൽ നിന്നുള്ള കമ്പനിയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റംസ് ആണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

കൂടാതെ, ഏഷ്യാ- പസഫിക് ടെക്നോളജി ഫാസ്റ്റ് 500 പട്ടികയിലും ഇടം നേടാൻ റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റംസിന് സാധിച്ചിട്ടുണ്ട്. ബാങ്കിംഗ്, ആരോഗ്യം, ലോജിസ്റ്റിക്സ്, ഗതാഗതം, വാഹനം, മീഡിയ, എന്റർടൈൻമെന്റ് തുടങ്ങിയ മേഖലകളിലാണ് റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റംസ് സേവനങ്ങൾ നൽകുന്നത്.

റിഫ്ലക്ഷൻസിന്റെ ഡെലിവറി ഓപ്പറേഷൻസ് പ്രധാനമായും ഇന്ത്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലാണ് നടക്കുന്നത്. ഏറ്റവും വലിയ ഡെലിവറി സെന്റർ സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്.

2005- ലാണ് ഡിലോയിറ്റ് ഫാസ്റ്റ് 50 പട്ടിക ആരംഭിച്ചത്. കമ്പനികളുടെ മൂന്ന് വർഷത്തെ ശരാശരി വരുമാന വർദ്ധനവ് അടിസ്ഥാനപ്പെടുത്തിയാണ് ഡിലോയിറ്റ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുന്നത്.

Advertisment