800 കോടിയുടെ മൾട്ടിസോൺ ഇൻഡസ്ട്രിയൽ ലോജിസ്റ്റിക് പാർക്ക് പ്രഖ്യാപിച്ച് എടയാർ സിങ്ക് ലിമിറ്റഡ്

author-image
admin
New Update

publive-image

എടയാർ സിങ്ക് ലിമിറ്റഡ് ‘ഫോർച്യൂൺ ഗ്രൗണ്ട്’ എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചു. എടയാർ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഏരിയയിൽ കമ്പനിയുടെ 108 ഏക്കർ സ്ഥലത്ത് മൾട്ടി -സോൺ ഇൻഡസ്ട്രിയൽ പാർക്ക് ആൻഡ് ലോജിസ്റ്റിക്സ് ഹബ്ബാണ് കമ്പനി വികസിപ്പിക്കുന്നത്.

Advertisment

2023ന്റെ ആദ്യ പാദത്തിൽ ഒന്നാം ഘട്ട നിർമ്മാണം ആരംഭിച്ച് 2026ഓടെ പദ്ധതി പ്രവർത്തനക്ഷമമാകുമെന്നും കമ്പനി അധികൃതർ പറഞ്ഞു. ആറായിരത്തോളം തൊഴിലവസരങ്ങളാണ് പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നത്.

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കേരളത്തിൽ അനന്തമായ സാധ്യതകളാണുള്ളത്. കേരള സർക്കാരിന്റെ ‘ഇൻഡസ്ടറി ഫസ്റ്റ്’ നയത്തെ മുൻനിർത്തി, സംസ്ഥാനത്ത് ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ പ്രാവർത്തികമാക്കുകയെന്ന വ്യവസായ മന്ത്രിയുടെ വീക്ഷണത്തെ ഊർജ്ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംവിധാനം സജ്ജീകരിക്കുന്നത്.

പരമ്പരാഗത സംഭരണ, ഗതാഗത പ്രവർത്തനങ്ങൾക്കപ്പുറം ലോജിസ്റ്റിക്സിനെ സമ്പൂർണ വ്യവസായമായി വികസിപ്പിച്ചെടുക്കുന്ന സംവിധാനം കൂടിയായിരിക്കുമിതെന്ന് എടയാർ സിങ്ക് ലിമിറ്റഡ് ചെയർമാൻ അബ്ദുൾ സലിം പറഞ്ഞു.

Advertisment