/sathyam/media/post_attachments/fZ8OumS0BrISM5QWhcbB.jpg)
എഫ്എംസിജി മേഖലയിലെ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി റിലയൻസ്. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ ചോക്ലേറ്റ് കമ്പനിയായ ലോട്ടസിന്റെ ഓഹരികൾ ഏറ്റെടുക്കാനാണ് റിലയൻസ് പദ്ധതിയിടുന്നത്. ലോട്ടസിന്റെ 51 ശതമാനം ഓഹരികളാണ് സ്വന്തമാക്കുക. ഇതിന് പുറമേ, 26 ശതമാനം ഓഹരികൾ ഓപ്പൺ ഓഫറിലൂടെ ഏറ്റെടുക്കാനും ലക്ഷ്യമിടുന്നുണ്ട്.
കഴിഞ്ഞ അഞ്ച് സെക്ഷനുകളിൽ ലോട്ടസിന്റെ ഓഹരികൾ അപ്പർ സർക്യൂട്ടിലാണ് തുടരുന്നത്. ഏറ്റെടുക്കൽ പ്രഖ്യാപനം വന്നതോടെ, ലോട്ടസിന്റെ ഓഹരി വില കുത്തനെ ഉയർന്നിട്ടുണ്ട്. ഓഹരികളുടെ വില 5 ശതമാനം ഉയർന്ന്, 122.95 രൂപയിൽ എത്തിയിട്ടുണ്ട്. ലോട്ടസിന് പുറമേ, ലഹോരി, സീര, ബിന്ദു ബിവറേജസ്, ഗാർഡൻസ് തുടങ്ങിയ കമ്പനികളെയും റിലയൻസ് ഉടൻ ഏറ്റെടുത്തേക്കുമെന്നാണ് സൂചന.
ഈ വർഷം സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡായ കാംപ കോളയെ റിലയൻസ് ഏറ്റെടുത്തിരുന്നു. കൂടാതെ, പാക്കേജ് ഉൽപ്പന്നങ്ങൾക്കായി ഏതാനും ദിവസങ്ങൾക്കു മുൻപ് ഇൻഡിപെൻഡൻസ് എന്ന പേരിൽ ബ്രാൻഡ് അവതരിപ്പിച്ചിരുന്നു.