/sathyam/media/post_attachments/d0bGGfb1DY4Innq6ZaUO.jpg)
മലയാളിയുടെ എക്കാലത്തെയും പ്രിയ ഭക്ഷണമാണ് പൊറോട്ട. ഓണ്‍ലൈന്‍ ഓര്‍ഡറിലും മുന്‍പന്തിയില്‍ തന്നെയാണ് പൊറോട്ട. മലയാളി എന്ത് വിഭവത്തിലും പൊറോട്ടയോടുള്ള പ്രേമം കാത്ത് സൂക്ഷിക്കുന്നവരാണ്.
ആരോഗ്യത്തിന് നല്ലതല്ല എന്നറിഞ്ഞിട്ടും പൊറോട്ടയെ തങ്ങളുടെ ദേശീയ വിഭവമാക്കി മാറ്റിയിരിക്കുകയാണ് മലയാളികള്‍. 2022 ല്‍ കേരളത്തില്‍ ഓണ്‍ലൈന്‍ വഴി ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് പൊറോട്ട എന്നാണ് കണക്കുകള്‍ പ്രകാരം പറയുന്നത്. പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയാണ് കണക്ക് പുറത്തുവിട്ടത്.
25 ലക്ഷത്തോളം പൊറോട്ടയാണ് മലയാളി ഓണ്‍ലൈനായി വാങ്ങിയത്. 4.27 ലക്ഷം ചിക്കന്‍ ബിരിയാണിയും 2.61 ലക്ഷം ഇടിയപ്പവും ഓണ്‍ലൈനില്‍ വിറ്റു. മസാല ദോശയാണ് അഞ്ചാം സ്ഥാനത്ത്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും കണക്കുകളാണ് പുറത്തുവിട്ടത്.