/sathyam/media/post_attachments/p8Ucht5nq2dMoEMvsZMO.jpg)
വിവിധ കാലയളവിലെ വായ്പാ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐഡിബിഐ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, വായ്പാ നിരക്കുകൾ 20 ബേസിസ് പോയിന്റ് വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.
പുതുക്കിയ നിരക്കുകൾ ജനുവരി 12 മുതൽ പ്രാബല്യത്തിലായി. വായ്പാ നിരക്കുകൾ ഉയർത്തിയതോടെ, വാഹന, വ്യക്തിഗത, ഭവന വായ്പകൾ എടുത്തവർക്കാണ് കൂടുതൽ തിരിച്ചടിയാകുക. ഐഡിബിഐ ബാങ്കിന്റെ മാർജിനിൽ കോസ്റ്റ് ഓഫ് ഫണ്ട് അടിസ്ഥാനമാക്കിയുള്ള പുതുക്കിയ വായ്പാ നിരക്കുകൾ അറിയാം.
ഒരു രാത്രിയിലേക്കുള്ള എംസിഎൽആർ നിരക്ക് 7.65 ശതമാനമായാണ് ഉയർത്തിയത്. ഒരു മാസത്തേക്കുള്ള എംസിഎൽആർ 7.80 ശതമാനമായും, മൂന്ന് മാസത്തേക്കുള്ള എംസിഎൽആർ 8.10 ശതമാനമായും വർദ്ധിപ്പിച്ചിട്ടുണ്ട്. ആറ് മാസത്തേക്കുള്ള എംസിഎൽആർ 8.30 ശതമാനമാണ്. ഒരു വർഷത്തേക്കുളള എംസിഎൽആർ 8.40 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്.