അറ്റാദായത്തിലും വരുമാനത്തിലും വർദ്ധനവ്, മൂന്നാം പാദത്തിൽ 6,586 കോടി രൂപയുടെ അറ്റാദായവുമായി ഇൻഫോസിസ്

author-image
admin
New Update

publive-image

Advertisment

നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ മികച്ച പ്രകടനവുമായി പ്രമുഖ ടെക് ഭീമനായ ഇൻഫോസിസ്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ 6,586 കോടി രൂപയുടെ അറ്റാദായമാണ് ഇൻഫോസിസ് കൈവരിച്ചിരിക്കുന്നത്.

മുൻ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 13.4 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷം 5,809 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. ഇത്തവണ ഏകീകൃത വരുമാനത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കമ്പനിയുടെ ഏകീകൃത വരുമാനം 20.2 ശതമാനം വർദ്ധിച്ച് 38,318 കോടി രൂപയായി.

ഇന്ത്യക്ക് പുറമേ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വരുമാനവും ഉയർന്നിട്ടുണ്ട്. വടക്കേ അമേരിക്കയിൽ നിന്നുള്ള വരുമാനം 10 ശതമാനവും, യൂറോപ്പിൽ നിന്നുള്ള വരുമാനം 13.6 ശതമാനവുമാണ് ഉയർന്നത്.

2022 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 3.3 ബില്യൺ ഡോളറിന്റെ ഡീലുകൾ ഇൻഫോസിസ് നേടിയിട്ടുണ്ട്. കൂടാതെ, ഈ കാലയളവിനുള്ളിൽ 1,627 നിയമനങ്ങളാണ് നടത്തിയത്. നിലവിൽ, 3,46,845 ജീവനക്കാർ ഇൻഫോസിസിൽ ജോലി ചെയ്യുന്നുണ്ട്.

Advertisment