രാജ്യത്ത് ഡിജിറ്റൽ വായ്പാ രംഗത്ത് മുന്നേറ്റം, കൂടുതൽ വിവരങ്ങൾ അറിയാം

author-image
admin
New Update

publive-image

രാജ്യത്ത് അതിവേഗം വളരുന്ന സാമ്പത്തിക സാങ്കേതികവിദ്യ വിഭാഗങ്ങളിലൊന്നായി ഡിജിറ്റൽ വായ്പ മാറുന്നതായി റിപ്പോർട്ട്. കണക്കുകൾ പ്രകാരം, 2030- ഓടെ ഇന്ത്യയുടെ വളർന്നുവരുന്ന വായ്പാ വിപണി 1.3 ലക്ഷം കോടി ഡോളറിലത്തുമെന്നാണ് വിലയിരുത്തൽ.

Advertisment

നിലവിൽ, ഓൺലൈൻ വായ്പകൾക്ക് ജനപ്രീതി വർദ്ധിച്ചിട്ടുണ്ട്. അതേസമയം, 2022-ൽ നടന്ന മൊത്തം ഇടപാടുകളുടെ 44 ശതമാനവും ഡിജിറ്റൽ വായ്പകളാണ്. പിഡബ്ല്യുസി റിപ്പോർട്ട് പ്രകാരം, 2023 ഓടെ ഇന്ത്യയിലെ ഡിജിറ്റൽ വായ്പാ വിപണി 48 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കാൻ സാധ്യതയുണ്ട്. ഇതിൽ പ്രധാനമായും ഹ്രസ്വകാല വായ്പകളുടെ മുന്നേറ്റമാണ് ഉണ്ടാവുക.

നിലവിൽ, സാധനങ്ങൾ വാങ്ങുമ്പോൾ 50 ശതമാനത്തോളം ആളുകൾ ഇഎംഐ കാർഡുകൾക്ക് മുൻഗണന നൽകുന്ന പ്രവണതയും ഉണ്ടായിട്ടുണ്ട്. വരും വർഷങ്ങളിൽ സാമ്പത്തിക സാങ്കേതികവിദ്യ സ്റ്റാർട്ടപ്പുകൾക്കും, ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങൾക്കും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാൻ സാധിക്കും.

Advertisment