New Update
/sathyam/media/post_attachments/G3UPGxgfcI2wIujbnmSb.jpg)
തൃശൂര്‍: കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് തൃശൂരില്‍ പുതിയ ശാഖ തുറന്നു. രാജ്യത്തുടനീളം 25 ശാഖകളാണ് ബാങ്ക് പുതുതായി തുറന്നത്. ഇതോടെ 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ ശാഖകളുടെ എണ്ണം 819 ആയി. സേവിങ്‌സ്, കറന്റ് അക്കൗണ്ട് സേവനങ്ങള്‍, വിവിധ നിക്ഷേപ പദ്ധതികള്‍, വായ്പകള്‍, ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി എല്ലാ ബാങ്കിങ് സേവനങ്ങളും തൃശൂര്‍ ശാഖയിലും ലഭ്യമാണ്.
Advertisment
ഇതിനു പുറമെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പാ പദ്ധതികളും, ഭവന, വാഹന വായ്പകളും സ്വര്‍ണ വായ്പയും നല്‍കുന്നു. തൃശൂരിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഭാവിയില്‍ കൂടുതല്‍ പേരിലേക്ക് സേവനങ്ങളെത്തിക്കുകയാണ് ലക്ഷ്യമെന്നും ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ ഗോവിന്ദ് സിങ് പറഞ്ഞു.