ഒറ്റ ദിവസം ഏഴു പുതിയ ശാഖകള്‍ തുറന്ന് ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

New Update

publive-image

Advertisment

കൊച്ചി: മുന്‍നിര സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ ഒന്നായ ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പുതിയ ഏഴു ശാഖകള്‍ തുറന്നു. കേരളത്തില്‍ പാലക്കാട്, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങലിലാണ് ബാങ്ക് പുതിയ ശാഖകള്‍ ആരംഭിക്കുന്നത്. ഇതിലൂടെ ചെന്നെ ആസ്ഥാനമായുള്ള ബാങ്ക് തങ്ങളുടെ സാന്നിധ്യം ഉത്തര, പശ്ചിമ ഇന്ത്യയിലേക്കും അതോടൊപ്പം ദക്ഷിണേന്ത്യയിലേക്കും വിപുലമാക്കുകയാണ്.ഉത്തര മേഖലയില്‍ ഹിസാര്‍, പഞ്ചകുല, ഹോഷിയാപൂര്‍ തുടങ്ങിയ പട്ടണങ്ങളിലെ ഇക്വിറ്റാസിന്റെ പുതിയ ശാഖകള്‍ തുടര്‍ച്ചയായ ബാങ്കിങ് സേവനങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ ജനങ്ങളെ സഹായിക്കും.

ഉത്തര, പശ്ചിമ മേഖലകളില്‍ പുതിയ ശാഖകള്‍ ലഭിക്കുമ്പോള്‍ മുംബൈ ജില്ലയിലെ അന്ധേരി മേഖലയില്‍ ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖ ആരംഭിച്ച് ഇന്ത്യയുടെ പശ്ചിമ ഭാഗങ്ങളില്‍ കൂടുതല്‍ ഉപഭോക്താക്കളെ സേവനം ലഭ്യമാക്കുകയാണ്.ഇന്ത്യയുടെ ഉത്തര, ദക്ഷിണ, പശ്ചിമ മേഖലകളിലായി ഏഴു പുതിയ ശാഖകള്‍ക്കു തുടക്കം കുറിക്കുകയാണന്ന് ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സീനിയര്‍ പ്രസിഡന്റും കണ്‍ട്രി ഹെഡുമായ മുരളി വൈദ്യനാഥന്‍ പറഞ്ഞു.പുതിയ ശാഖകള്‍ ആരംഭിച്ചതോടെ ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഇന്ത്യയിലെമ്പാടുമായുള്ള ശാഖകള്‍ 800ലധികമായി ഉയരും.

Advertisment