വാലന്‍റൈൻസ് ദിനത്തിന് മുന്നോടിയായി ഫാസ്‌റ്റ്ട്രാക്ക് 'മിക്‌സ്മാച്ച്ഡ്' വാച്ചുകളുടെ ശേഖരം പുറത്തിറക്കി

New Update

publive-image

Advertisment

കൊച്ചി: വാലന്‍റൈൻസ് ദിനത്തിനായി ഫാസ്‌റ്റ്ട്രാക്ക് കപ്പിള്‍ വാച്ചുകളുടെ ശേഖരം അവതരിപ്പിക്കുന്നു. ഫാസ്‌റ്റ്ട്രാക്ക് യൂത്ത് ബ്രാൻഡ് അവതരിപ്പിച്ച ആദ്യ പെയർ വാച്ച് ശേഖരമാണ് ഫാസ്‌ട്രാക്ക് മിക്സ്മാച്ച്ഡ്. അത് രസകരവും അതുല്യവുമായ ആക്‌സസറികളുടെ ഒരു ശ്രേണി വാഗ്ദാനം ചെയ്യുന്നു.

പങ്കാളിയുമായി നിങ്ങൾ പങ്കിടുന്ന അതുല്യമായ ബന്ധത്തെ ഓർമ്മപ്പെടുത്തും വിധം മിക്സ്മാച്ച്ഡ് പെയർ വാച്ചിന്‍റെ സെക്കൻഡ്സ് സൂചിയില്‍ ഹൃദയത്തിന്‍റെയും ഹൃദയമിടിപ്പിന്‍റെയും ഘടകങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നു. മിക്സ്മാച്ച്ഡ് ശ്രേണിയിലെ എല്ലാ വാച്ചുകളിലും വാലന്‍റൈൻസ് ദിനത്തിന്‍റെ തീം സൂക്ഷ്മമായി പ്രതിഫലിക്കുന്നു.

publive-image

ഡാസ് ലിങ് ഗോള്‍ഡ്, റിച്ച് ഗ്രേ, ക്ലാസിക് പിങ്ക്, എലഗന്‍റ് ബ്ലൂ തുടങ്ങിയ നിറങ്ങളിൽ മിക്സ്മാച്ച്ഡ് പെയർ വാച്ചുകൾ 3995 രൂപയ്ക്ക് ഫാസ്റ്റ് ട്രാക്ക് സ്റ്റോറുകള്‍, ടൈറ്റൻ വേള്‍ഡ് സ്റ്റോറുകള്‍, http://www.fastrack.in എന്നിവിടങ്ങള്‍ക്കൊപ്പം ലാർജ് ഫോർമാറ്റ് സ്റ്റോറുകളിലും അംഗീകൃത ഡീലർമാരില്‍ നിന്നും പ്രധാന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ നിന്നും ലഭ്യമാണ്.

നിങ്ങളുടെ മനോഭാവവുമായി പൊരുത്തപ്പെടുന്ന അപ്രതീക്ഷിതവും രസകരവുമായ ഘടകങ്ങൾ കലർത്തി, ഫാസ്‌ട്രാക്ക് മിക്സ്മാച്ച്ഡ് അദ്വിതീയമായ ബന്ധങ്ങളെ ആഘോഷിക്കുകയും അവരുടേതായ ഒരു താളം പിന്തുടരുകയും ചെയ്യുന്നു.

Advertisment