മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട് ഗോള്‍ഡ് ഇടിഎഫ് പുറത്തിറക്കി

New Update

publive-image

മുംബൈ:ഇന്ത്യയിലെ അതിവേഗ വളര്‍ച്ചയുള്ള മ്യൂച്വല്‍ ഫണ്ട് ഹൗസുകളിലൊന്നായ മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട് ഗോള്‍ഡ് ഇടിഎഫ് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ 2023 ഫെബ്രുവരി ഒമ്പതിന് ആരംഭിച്ച് ഫെബ്രുവരി 15ന് അവസാനിക്കും.

Advertisment

ചുരുങ്ങിയ നിക്ഷേപം 5,000 രൂപയാണ്. ഒരു രൂപയുടെ ഗുണിതങ്ങളായി അധിക നിക്ഷേപം നടത്താം. ഫെബ്രുവരി 20 ആണ് അലോട്ടുമെന്റ് തിയതി. ആദ്യ എന്‍.എ.വി തിയതി ഫെബ്രുവരി 21 ആയിരിക്കും. അലോട്ട്‌മെന്റിനുശേഷം അഞ്ച് ദിവസത്തിനകം എക്‌സ്‌ചേഞ്ചില്‍ ഇടിഎഫ് ലിസ്റ്റുചെയ്യും. അതിനുശേഷം എക്‌സ്‌ചേഞ്ച് വഴി ഇടിഎഫില്‍ നിക്ഷേപം നടത്താനും പിന്‍വലിക്കാനും കഴിയും. റിതേഷ് പട്ടേലാണ് ഫണ്ട് മാനേജ് ചെയ്യുക.

പണപ്പെരുപ്പവും കേന്ദ്ര ബാങ്കുകളുടെ നിരക്ക് വര്‍ധനവും തുടരുന്ന സാഹചര്യത്തില്‍ 2023ല്‍ സ്വര്‍ണം മികച്ച നിക്ഷേപ ആസ്തിയാണെന്ന് തെളിയിച്ചുകഴിഞ്ഞു. ആഗോള-ആഭ്യന്തര സമ്പദ് വ്യവസ്ഥകള്‍ വെല്ലുവിളി നേരിടുന്ന സമയത്താണ് ഇടിഎഫ് അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ആസ്തി വിഭജനത്തിന്റെ ഭാഗമായി സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പറ്റിയ സമയമാണിപ്പോള്‍.

എന്തുകൊണ്ട് ഗോള്‍ഡ് ഇടിഎഫ് ?

· സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗങ്ങളിലൊന്നാണ് ഇടിഎഫ്. ഓഹരികള്‍പോലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി വാങ്ങാനും വില്‍ക്കാനുമുള്ള സൗകര്യംതന്നെയാണ് പ്രത്യേകത.

· നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടുകളില്‍ ഇടിഎഫ് യൂണിറ്റുകള്‍ സൂക്ഷിക്കുന്നതിനാല്‍ ഫിസിക്കല്‍ രൂപത്തില്‍ സ്വര്‍ണം സൂക്ഷിക്കുമ്പോഴുള്ള മോഷണ ഭീഷണിയില്ല.

· സ്വര്‍ണത്തിന്റെ പരിശുദ്ധിയില്‍ വ്യതിയാനമുണ്ടാകുന്നില്ല.

· വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും വിലയില്‍ സുതാര്യത. എളുപ്പത്തില്‍ പണമാക്കാനും കഴിയും.

· ചുരുങ്ങിയത് 0.01 ഗ്രാം(ഒരു യൂണിറ്റ്) സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള അവസരം.

മിറെ അസറ്റ് ഗോള്‍ഡ് ഇടിഎഫില്‍ എന്തുകൊണ്ട് നിക്ഷേപിക്കണം?

· ദീര്‍ഘകാലയളവില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ യോജിച്ച ആസ്തിയെന്ന നിലയില്‍ സ്വര്‍ണം വിശ്വസനീയമായ ഒരു അസറ്റാണ്.

· ആസ്തി വൈവിധ്യ വത്കരണത്തിലൂടെ റിസ്‌ക് കുറച്ച് നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്നു.

· രൂപയുടെ മൂല്യമിടിവ് നേട്ടമാക്കാന്‍ സ്വര്‍ണത്തിലെ നിക്ഷേപത്തിലൂടെ കഴിയും. അതുകൊണ്ടുതന്നെ പ്രതിസന്ധിയുടെ സയമത്ത് താരതമ്യേന സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ വിലയിരുത്തുന്നു.

· സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള ചെലവ് കുറഞ്ഞ മാര്‍ഗമാണ് ഇടിഎഫ്. എളുപ്പത്തില്‍ വിറ്റ് പണമാക്കാന്‍ കഴിയും. ഓഹരിപോലെ എക്‌സ്‌ചേഞ്ചിലൂടെ ഇടപാട് നടത്താനുമാകും.

· മോഷണ സാധ്യത തീരെയില്ല. ഡീമാറ്റ് അക്കൗണ്ടിലാണ് ഇടിഎഫ് യൂണിറ്റുകള്‍ സൂക്ഷിക്കുന്നത്.

'സാമ്പത്തിക മാന്ദ്യത്തിന്റെ നാളുകളിലും സമ്പദ്ഘടന പ്രതിസന്ധി നേരിടുമ്പോഴും മികച്ച നേട്ടമുണ്ടാക്കാനുള്ള പ്രതിരോധ ആസ്തിയായാണ് സ്വര്‍ണത്തെ പൊതുവെ കാണുന്നത്. ഇത് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. സാധനങ്ങളുടെ വില ഉയരുമ്പോള്‍ വാങ്ങല്‍ ശേഷി നിലനിര്‍ത്താന്‍ സ്വര്‍ണ നിക്ഷേപത്തിലൂടെ കഴിയും. നിലവിലെ അനിശ്ചിതത്വം നിറഞ്ഞതും അസ്ഥിരവുമായ വിപണി സാഹചര്യത്തില്‍ ഗോള്‍ഡ് ഇടിഎഫില്‍ നിക്ഷേപം നടത്തുന്നത് ദീര്‍ഘകാലയളവില്‍ മികച്ചനേട്ടമുണ്ടാക്കാന്‍ സഹായിക്കും' സിദ്ധാര്‍ത്ഥ് ശ്രീവാസ്തവ പറഞ്ഞു.

രാജ്യത്തെ സ്വര്‍ണവിലയോടൊപ്പമായിരിക്കും മിറെ അസറ്റ് ഗോള്‍ഡ് ഇടിഎഫിന്റെയും ചലനം. അതായത് രാജ്യത്തെ സ്വര്‍ണവിലയ്ക്ക് സമാനമാകും ഇടിഎഫിന്റെ മൂല്യവുമെന്ന് ചരുക്കും. ഗോള്‍ഡില്‍ നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അനുയോജ്യമാണ് മിറെ അസ്റ്റ് ഗോള്‍ഡ് ഇടിഎഫ് എന്ന് ശ്രീവാസ്തവ വിശദീകരിച്ചു.

Advertisment