എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി പൈലറ്റ് ആരംഭിച്ചു; ആർബിഐയുടെ റെഗുലേറ്ററി സാൻഡ്‌ബോക്‌സ് പ്രോഗ്രാമിന് കീഴിൽ പൈലറ്റ് ചെയ്‌ത ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനാണിത്

New Update

publive-image

Advertisment

കൊച്ചി: എച്ച്‌ഡിഎഫ്‌സി ബാങ്ക് 'ഓഫ്‌ലൈൻപേ (OfflinePay)' എന്നറിയപ്പെടുന്ന ആർബിഐയുടെ റെഗുലേറ്ററി സാൻഡ്‌ബോക്‌സ് പ്രോഗ്രാമിന് കീഴിൽ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്‌മെന്റുകൾ പരീക്ഷിക്കുന്നതിനായി ക്രഞ്ച്ഫിഷുമായി സഹകരിച്ച് ഒരു പൈലറ്റ് ആരംഭിച്ചു.

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 'ഓഫ്‌ലൈൻപേ' ഉപഭോക്താക്കളെയും വ്യാപാരികളെയും മൊബൈൽ നെറ്റ്‌വർക്ക് ഇല്ലെങ്കിൽപ്പോലും പേയ്‌മെന്റുകൾ നൽകാനും സ്വീകരിക്കാനും പ്രാപ്തരാക്കും. പൂർണ്ണമായും ഓഫ്‌ലൈൻ മോഡിൽ ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷൻ അവതരിപ്പിക്കുന്ന ഇൻഡസ്ട്രിയിലെ ആദ്യ ബാങ്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക്.

മോശം നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുള്ള ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഡിജിറ്റൽ പേയ്‌മെന്റുകളുടെ സ്വീകര്യത ഇത് വർദ്ധിപ്പിക്കും. നഗര കേന്ദ്രങ്ങളിലായാൽ പോലും, നെറ്റ്‌വർക്ക് തിരക്കിക്കുള്ള വലിയ പൊതു പരിപാടികൾ, മേളകൾ, പ്രദർശനങ്ങൾ; ഭൂഗർഭ മെട്രോ സ്റ്റേഷനുകൾ, പാർക്കിംഗ് സ്ഥലങ്ങൾ, നെറ്റ്‌വർക്ക് ബ്ലൈൻഡ് സ്പോട്ടുകളുള്ള റീട്ടെയിൽ സ്റ്റോറുകൾ; നെറ്റ്‌വർക്കില്ലാത്ത വിമാനങ്ങളൾ കടൽ-ഫെറികൾ, ട്രെയിനുകൾ എന്നിവയിൽപോലും കാഷ്‌ലെസ് പേയ്‌മെന്റുകൾ നടപ്പിലാക്കാൻ ഇതിലൂടെ സാധ്യമാകും.

ആർബിഐയുടെ റെഗുലേറ്ററി സാൻഡ്‌ബോക്‌സ് പ്രോഗ്രാമിന്റെ പേയ്‌മെന്റ് കോഹോർട്ടിന് കീഴിൽ ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്‌മെന്റുകൾ പൈലറ്റ് ചെയ്യുന്നതിന് റെഗുലേറ്ററുമായി ചേർന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് പ്രവർത്തിക്കുന്നു. 2022 സെപ്റ്റംബറിൽ, ക്രഞ്ച്ഫിഷുമായി സഹകരിച്ച് റെഗുലേറ്ററി സാൻഡ്‌ബോക്‌സ് ആക്‌സസ് ചെയ്യുന്നതിനായുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അപേക്ഷ ആര്‍ബിഐ അംഗീകരിച്ചു.

സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലെ നാസ്‌ഡാക്ക് ഫസ്റ്റ് നോർത്ത് ഗ്രോത്ത് മാർക്കറ്റിൽ പൊതുവായി ലിസ്റ്റ് ചെയ്‌തിരിക്കുന്ന കമ്പനിയായ ക്രഞ്ച്ഫിഷ് എ.ബിയുടെ ഉപസ്ഥാപനമാണ് ക്രഞ്ച്ഫിഷ് ഡിജിറ്റൽ ക്യാഷ് എ.ബി. പൈലറ്റ്, വിജയിക്കുകയാണെങ്കിൽ, ഇന്ത്യയുടെ പേയ്‌മെന്റ് ഇക്കോസിസ്റ്റത്തിന് 'ക്രഞ്ച്ഫിഷ് ഡിജിറ്റൽ ക്യാഷ്' പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്‌മെന്റുകൾ നൽകുന്നതിനുള്ള ആർബിഐയുടെ മാർഗ്ഗനിർദ്ദേശത്തിനും നിയന്ത്രണ പിന്തുണയ്‌ക്കും അടിസ്ഥാനമാകും.

ഡിജിറ്റൽ പേയ്‌മെന്റിന് സാധാരണയായി ഒരു കക്ഷി (ഉപഭോക്താവോ വ്യാപാരിയോ) ഓൺലൈനിൽ ആയിരിക്കേണ്ടതുണ്ട്. ഇത് ഇത്തരം പേയ്‌മെന്റുകളുടെ ഉപയോഗം നല്ല ഡാറ്റാ കണക്റ്റിവിറ്റിയുള്ള മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തുന്നു. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 'ഓഫ്‌ലൈൻപേ' ഉപഭോക്താവിനും വ്യാപാരിക്കും പൂർണ്ണമായും ഓഫ്‌ലൈനിലായിരുന്നലും ഇടപാട് നടത്താനുമുള്ള അതുല്യമായ സാധ്യത സൃഷ്ടിക്കുന്നു. ഓഫ്‌ലൈൻ മോഡിൽ പോലും വ്യാപാരികൾക്ക് തൽക്ഷണ പേയ്‌മെന്റ് സ്ഥിരീകരണം ലഭിക്കും.

വ്യാപാരിയോ ഉപഭോക്താവോ ഓൺലൈനിൽ എത്തിയാലുടൻ ഇടപാട് പൂർത്തിയാകും. “റെഗുലേറ്ററുടെ മാർഗനിർദേശത്തിന് കീഴിൽ പ്രവർത്തിക്കുന്നതിലും ക്രഞ്ച്ഫിഷ് ഡിജിറ്റൽ ക്യാഷുമായി സഹകരിച്ച് ഒരു ഇൻഡസ്ട്രിയി ഫസ്റ്റ് ഡിജിറ്റൽ സൊല്യൂഷനായ ‘ഓഫ്‌ലൈൻപേ’ അവതരിപ്പിക്കുന്നതിലും എച്ച്ഡിഎഫ്‌സി ബാങ്കിന് അതിയായ സന്തോഷമുണ്ട്.

വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും യാതൊരു നെറ്റ്‌വർക്ക് പിന്തുണയില്ലാതെ ഇടപാടുകൾ നടത്താൻ കഴിയുന്നതിനാൽ ഡിജിറ്റൽ പേയ്‌മെന്റുകളുടെ സ്വീകരണം പ്രാപ്‌തമാക്കുന്നതിലൂടെ ഈ നവീകരണം വിദൂര പ്രദേശങ്ങളിൽ സാമ്പത്തിക ഉൾപ്പെടുത്തൽ ത്വരിതപ്പെടുത്തും. എച്ച്‌ഡിഎഫ്‌സി ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി കൂടുതൽ ഡിജിറ്റൽ നവീകരണങ്ങളും പേയ്‌മെന്റ് പരിഹാരങ്ങളും കൊണ്ടുവരാൻ പ്രതിജ്ഞാബദ്ധമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ പേയ്‌മെന്റ് ബിസിനസ്, കൺസ്യൂമർ ഫിനാൻസ്, ഡിജിറ്റൽ ബാങ്കിംഗ്, മാർക്കറ്റിംഗ് എന്നിവയുടെ കൺട്രി ഹെഡ്, പരാഗ് റാവു പറഞ്ഞു.

നിലവിൽ, ഇന്ത്യയിലെ 16+ നഗരങ്ങളിലും പട്ടണങ്ങളിലും 4 മാസത്തേക്ക് ലിമിറ്റഡ് പൈലറ്റിന്റെ ഭാഗമായി എച്ച്ഡിഎഫ്‌സി ബാങ്ക് ഈ സേവനം നടപ്പിലാക്കും. ബാങ്ക് ഒരു ഇൻ‌വിറ്റേഷൻ ലിങ്ക് വഴി വ്യാപാരികളെയും മറ്റ് ബാങ്കുകളുടെ ഉപയോക്താക്കളെപ്പോലും 'ഓഫ്‌ലൈൻപേ' അനുഭവിച്ചറിയാൻ പ്രാപ്‌തരാക്കും. പൈലറ്റ് വേളയിൽ, ഓഫ്‌ലൈൻ ഇടപാട് തുക ഒരു ഇടപാടിന് 200 രൂപ വരെയാക്കി പരിമിതപ്പെടുത്തും.

മറ്റ് ബാങ്കുകളുടെ ഇടപാടുകാരുമായും വ്യാപാരികളുമായും ഉള്ള ഓഫ്-അസ് ഇടപാടുകൾ പ്രദർശിപ്പിക്കുന്നതിന്, എച്ച്ഡിഎഫ്‌സി ബാങ്ക് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. പൈലറ്റിനായി ഉപഭോക്തൃ, മർച്ചന്റ് ആപ്പുകൾ നിർമ്മിക്കുന്നതിനായി, എച്ച്ഡിഎഫ്‌സി ബാങ്ക് എം2പി ഫിൻ‌ടെക് പ്രൈവറ്റ് ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു.

Advertisment