ഗുരുഗ്രാം: ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, തങ്ങളുടെ പ്രീമിയം വിന്‍ഡ് ഫ്രീ എയർ
കണ്ടീഷണറുകൾ ഉൾപ്പെടെയുള്ള, 2023 ശ്രേണിയിലെ എയർ കണ്ടീഷണറുകൾ അവതരിപ്പിക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു. വേഗത്തിലുള്ള തണുപ്പിക്കൽ, ശുദ്ധമായ വായു, ഊർജ്ജ കാര്യക്ഷമത, സൗകര്യം എന്നിവയെ മികച്ച രൂപഭംഗിയുമായി അനായാസം സമന്വയിപ്പിക്കുന്ന ശക്തമായ എയർകണ്ടീഷണറിനായുള്ള ഉപഭോക്താക്കളുടെ ആവശ്യം ഈ പുതിയ ശ്രേണി നിറവേറ്റുന്നു.
ശക്തമായ തണുപ്പിക്കലിനും തികച്ചും സുഖകരമായ അനുഭവത്തിനും വേണ്ടി കഠിനമായ തണുത്ത എയർ ഡ്രാഫ്റ്റ് ഇല്ലാതാക്കാനും 23,000 മൈക്രോ ഹോളുകളിലൂടെ 0.15 m/s വേഗതയിൽ വായു ചിതറിക്കാനും വേണ്ടിയാണ് വിന്‍ഡ് ഫ്രീ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, അത് 43% വേഗത്തിലുള്ള തണുപ്പിക്കൽ വാഗ്ദാനം ചെയ്യുന്നു. പുതിയ ശ്രേണിയിൽ 36 വിന്‍ഡ് ഫ്രീ എയർകണ്ടീഷണർ
മോഡലുകൾ ഉൾപ്പെടുന്നു.
ഗൃഹാലങ്കാരവുമായി ഇഴുകിച്ചേരാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ ശ്രേണി മനോഹരമായ ഡ്യുവൽ ടോൺ ഡിസൈനിലാണ് വരുന്നത്. വെള്ള നിറമുള്ള പാനലിന് പുറമെ റോസ് ഗ്രേ, എയർ മിന്റ് എന്നീ രണ്ട് പുതിയ നിറങ്ങളിലും ലഭ്യമാണ്. 35,599 രൂപ മുതൽ വിലയുള്ള ഈ പുതിയ ശ്രേണി എല്ലാ മുൻനിര റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈനിലും ഫ്ലിപ്കാർട്ട്, ആമസോൺ, സാംസങ് ഡോട്ട് കോം എന്നിവയിൽ ഓൺലൈനായും ലഭ്യമാണ്.
ഒരു വൃത്തിയുള്ള ഇൻഡോർ അന്തരീക്ഷം സാധ്യമാക്കുന്നതിനായി, പുതിയ ശ്രേണിയിലെ തിരഞ്ഞെടുത്ത മോഡലുകളിലുള്ള ഇൻ-ബിൽറ്റ് എയർ പ്യൂരിഫയർ, നൂതനമായ ഫിൽട്ടറേഷൻ സാങ്കേതികവിദ്യയുള്ള 4-ഇൻ-1 പിഎം2.5 എയർ ഫിൽട്ടറുള്ളതാണ്. 4-ഇൻ-1 കെയർ ഫിൽട്ടർ സൂക്ഷ്മമായ പൊടി ഫിൽട്ടർ ചെയ്ത് നീക്കം ചെയ്യുന്നതിലൂടെയും ബാക്ടീരിയകൾ, വൈറസുകൾ, അലർജികൾ എന്നിവയെ അകറ്റി അണുവിമുക്തമാക്കുന്നതിലൂടെയും പരമാവധി സംരക്ഷണം നൽകുന്നു. ഇത് 90% വരെ ഉപദ്രവകരമായ ബാക്ടീരിയകളും 99% വരെ വൈറസുകളും 98% വരെ അലർജികളും (ഇന്റർടെക് പരീക്ഷിച്ചത്) കുറയ്ക്കുന്നു.
സ്മാർട്ട് കണക്റ്റഡ് ഉപകരണങ്ങളുടെ ലോകത്ത് സാംസങ് അതിന്റെ പുതിയ ശ്രേണിയിലെ തിരഞ്ഞെടുത്ത മോഡലുകളിൽ എഐ സവിശേഷതകളും ഒരു പരിധിവരെ വർദ്ധിപ്പിച്ചിട്ടുണ്ട്. വെൽക്കം കൂളിംഗ്, വോയ്‌സ് കൺട്രോൾ തുടങ്ങിയ സ്‌മാർട്ട് ഫീച്ചറുകൾക്ക് പുറമേ, വിന്‍ഡ് ഫ്രീ സീരീസിൽ നിന്നുള്ളവ ഉൾപ്പെടെയുള്ള സാംസങ്ങിന്റെ വൈ-ഫൈ സജ്ജീകരിച്ച എയർ കണ്ടീഷണറുകൾ ഇപ്പോൾ എഐ
എനർജി മോഡ് വാഗ്ദാനം ചെയ്യുന്നു.
ഈ ഇന്റലിജന്റ് കൂളിംഗ് ഫീച്ചർ ഏറ്റവും ഫലപ്രദമായ മോഡിലേക്ക് മാറുന്നതിനും 20% വരെ വൈദ്യുതി ലാഭിക്കുന്നതിനും മുമ്പ് ഉപയോക്താവിന്റെ ഇഷ്ടപ്പെട്ട താപനിലയും മുറിയുടെ അവസ്ഥയും വിശകലനം ചെയ്യാൻ എഐ ഉപയോഗിക്കുന്നു.