സോറിയാസിസിന് പുതിയ മരുന്നുമായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എലി ലില്ലി

New Update

publive-image

കൊച്ചി:പ്ലേക്ക് സോറിയാസിസിന് പുതിയ മരുന്നുമായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എലി ലില്ലി. ലോകത്തെ മുഴുവന്‍ കണക്കുകള്‍ പ്രകാരം നിലവില്‍ 125 ദശ ലക്ഷം വ്യക്തികളെ ബാധിക്കുന്ന രോഗമാണ് സോറിയാസിസ്. സോറിയാസിസ് ചികിത്സക്കുപയോഗിക്കുന്ന കോപെല്ലര്‍ എന്ന മരുന്നിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചു.

Advertisment

ഇടത്തരം മുതല്‍ ഗുരുതരമായ സോറിയാസിസ് ഉള്ളവര്‍ക്കും സോറിയാറ്റിക് ആര്‍ത്രൈറ്റിസ് ഉള്ള മുതിര്‍ന്നവരുടേയും ചികിത്സക്കായാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്.

ഇന്ത്യയില്‍ സോറിയാസിസ് രോഗികളില്‍ ഏഴ് ശതമാനം മുതല്‍ 42 ശതമാനം വരെ സോറിയാറ്റിക് ആര്‍ത്രൈറ്റിസ് കണ്ടു വരുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഡെര്‍മറ്റോളജി രംഗത്ത് വലിയ മാറ്റം തന്നെ ഈ മരുന്നിലൂടെ സാധ്യമായിരിക്കുകയാണെന്ന് എലി ലില്ലിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടര്‍ വിനീത് ഗുപ്ത പറഞ്ഞു. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഈ മരുന്നുകള്‍ ഉപയോഗിക്കാവൂ.

Advertisment