കാനറ ബാങ്ക് റൂപെ ക്രെഡിറ്റ് കാര്‍ഡ് ഇനി യുപിഐയിലും ഉപയോഗിക്കാം

New Update

publive-image

കൊച്ചി: കാനറ ബാങ്ക് റൂപെ ക്രെഡിറ്റ് കാര്‍ഡ് ഇനി ഭിം ആപ്പിലോ യുപിഐ സാധ്യമായ മറ്റ് ആപ്പുകളിലോ ഉപയോഗിക്കാമെന്ന് കാനറ ബാങ്കും നാഷണല്‍ പേയ്മെന്‍റ്സ് കോർപ്പറേഷനും  (എന്‍പിസിഐ) സംയുക്തമായി അറിയിച്ചു. കാനറ റൂപെ ക്രെഡിറ്റ് കാര്‍ഡ് യുപിഐ ഐഡിയുമായി ലിങ്ക് ചെയ്ത് നേരിട്ട് സുരക്ഷിതമായി ഇടപാടുകള്‍ നടത്താം. ഇതോടെ കാനറ ബാങ്ക് ഉപഭോക്താക്കള്‍ക്ക് യുപിഐയില്‍ അവരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ക്യുആര്‍ കോഡ് പോലുള്ളവയുടെ സഹായത്തോടെ ഉപയോഗിക്കാമെന്നതിനാല്‍ വ്യാപാരികള്‍ക്കും കൂടുതല്‍ ഇടപാടുകളിലൂടെ നേട്ടങ്ങളുണ്ടാകും.

Advertisment

കാനറ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് യുപിഐയുമായി ലിങ്ക് ചെയ്യുന്നത് ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡില്‍ കൂടുതല്‍ അവസരങ്ങള്‍ നൽകുന്നു. ഏതു പ്രായക്കാര്‍ക്കും ലളിതമായി ഡിജിറ്റല്‍ ഇടപാട് നടത്താവുന്ന ഏറ്റവും പ്രചാരമുള്ള മാര്‍ഗമായി യുപിഐ മാറിയിരിക്കുകയാണെന്നും കാനറ ബാങ്കും എന്‍പിസിഐയും സഹകരിക്കുന്നതോടെ യുപിഐ വ്യാപ്തി കൂടുകയാണെന്നും എന്‍പിസിഐ എംഡിയും സിഇഒയുമായ ദിലീപ് അസ്ബെ പറഞ്ഞു.

Advertisment