/sathyam/media/post_attachments/se2MN0Fs4hwJf4UpjGMS.jpg)
കൊച്ചി: ഇന്ത്യയിലെ ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് എന്ന ഡിവൈസാണ് കമ്പനി രാജ്യത്ത് അവതരിപ്പിച്ചത്.
ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് സ്മാർട്ട്ഫോണിന്റെ ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നത്. 8 ജിബി റാമും 256ജിബി സ്റ്റോറേജ് മോഡലിന് 89,999 രൂപയാണ് വില.
ഫ്ലിപ്പ്കാർട്ട്, ഓപ്പോ സ്റ്റോറുകൾ, മെയിൻലൈൻ റീട്ടെയിൽ ചാനലുകൾ എന്നിവ വഴിയാണ് ഈ ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. ആസ്ട്രൽ ബ്ലാക്ക്, മൂൺലിറ്റ് പർപ്പിൾ എന്നീ നിറങ്ങളിൽ ഈ ഹാൻഡ്സെറ്റ് ലഭ്യമാകും.