കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, ഇന്ത്യയിൽ തങ്ങളുടെ വാക്വം ക്ലീനറുകളുടെ പ്രീമിയം ശ്രേണി പുറത്തിറക്കി. ഒരു സ്റ്റിക്ക്-ടൈപ്പ് കോർഡ്‌ലെസ് വാക്വം ആയ ബിസ്‌പോക്ക് ജെറ്റ്, കരുത്തുറ്റതും അന്തർജ്ഞാനമുള്ളതുമായ റോബോട്ടിക് ജെറ്റ് ബോട്ട്+ എന്നിവയാണവ.
പുതിയ അപ്‌ഗ്രേഡ് ചെയ്ത വാക്വം ക്ലീനർ നിര ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഇഷ്‌ടാനുസൃതമാക്കിയിരിക്കുന്നു. അത് അനായാസമായ ശുചീകരണ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുക മാത്രമല്ല, എല്ലാ ലിവിംഗ് സ്‌പെയ്‌സിലും യോജിക്കുന്ന ആകർഷകമായ ഡിസൈനുകളിലും വരുന്നു.
ആധുനിക കുടുംബങ്ങളുടെ സ്വീകരണ മുറികൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത പുതിയ ശ്രേണി, മൾട്ടി-ലേയേർഡ് ഫിൽട്രേഷൻ സിസ്റ്റം ഉപയോഗിച്ച് 99.999% പൊടി രഹിത ശുചീകരണം* ഉറപ്പുവരുത്തുന്നു.
മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. മങ്ങിയ വെളിച്ചത്തിൽ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നിൽക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ഒരു പ്രധാന യാത്ര ആരംഭിക്കുന്നുവെന്ന സൂചന പോസ്റ്ററിൽ കാണാം. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തിയേറ്റർ […]
തിരുവനന്തപുരം: സ്‌കൂൾ കുട്ടികളുടെ യാത്രാവശ്യാർത്ഥം എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻ ബസ് അല്ലാത്ത വാടക ടാക്‌സി വാഹനങ്ങൾ ഉപയോഗിക്കുന്നെങ്കിൽ ‘ON SCHOOL DUTY’ ബോർഡ് സ്ഥാപിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്. അത്തരം വാഹനങ്ങളിൽ മുൻപിൽ മുകൾ വശത്തായും, പിറകിലും ‘ON SCHOOL DUTY’ എന്ന് വ്യക്തമായെഴുതിയ ബോർഡ് ഉണ്ടായിരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വെള്ള പ്രതലത്തിൽ നീല അക്ഷരത്തിലായിരിക്കണം ബോർഡ്. ഇത്തരം ബോർഡ് പ്രദർശിപ്പിക്കാതെ ഓടുന്ന വാഹനങ്ങൾക്കെതിരെ കേരള മോട്ടോർ വാഹന ചട്ടം 153 D (i) പ്രകാരം […]
റാന്നി: എംഎൽഎ ഫണ്ടിൽ നിന്നും നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും 31 ലക്ഷം രൂപ ചിലവഴിച്ചാണ് 9 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. പെരുനാട് മടത്തും മൂഴി കൊച്ചുപാലം ജംഗ്ഷൻ, വാളിപ്പാക്കൽ ജംഗ്ഷൻ, മന്ദിരം, ബ്ലോക്ക് പടി, എസ് സി സ്കൂൾ പടി, മാടത്തും പടി, മന്ദമരുതി ആശുപത്രി, പ്ലാച്ചേരി, എഴുമറ്റൂർ എന്നിവിടങ്ങളിലാണ് ബസ് വെയിറ്റിംഗ് ഷെഡുകൾ ഉള്ളത്. ഇതിൽ എഴുമറ്റൂരേത് ഒഴികെ ബാക്കിയെല്ലാം […]
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെക്ഷൻ 8 കമ്പനിയായ അസാപ് കേരളയിലേക്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ഫിനാൻസ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. CA/ICWA ബിരുദധാരികളായ, 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് അസാപ് കേരളയുടെയോ (www.asapkerala.gov.in) CMD കേരളയുടെയോ (www.kcmd.in) ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തിരം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 62 വയസ്സാണ് ഉയർന്ന പ്രായപരിധി. അവസാന തീയതി ജൂൺ 04
ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഒരുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ചികിത്സയിലുള്ള ഭാര്യയെ കാണാനാണ് സിസോദിയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ഭാര്യയ്‌ക്കൊപ്പം ചെലഴിക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഈ സമയത്ത് മാധ്യമങ്ങളെ കാണാനോ, ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കാന്‍ പാടില്ല. കുടുംബം ഒഴികെ മറ്റാരുമായും കൂടിക്കാഴ്ച നടത്തരുതെന്നും ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ വ്യക്തമാക്കി. ഭാര്യയുടെ […]
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ജൂൺ എട്ടിന് പുനരാരംഭിക്കും. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഒരു മാസത്തെ പെൻഷൻ തുകയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ വിഷുവിനോട് അനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ സർക്കാർ ഒരുമിച്ച് നൽകിയിരുന്നു. മൂന്ന് മാസത്തെ പെൻഷനാണ് കുടിശ്ശികയായി ഉണ്ടായിരുന്നത്. ഇതിൽ ഒരു മാസത്തെ ക്ഷേമ പെൻഷനാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. മാസത്തിലൊരിക്കൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് നീണ്ടുപോവുകയായിരുന്നു. ഇതിനിടെ […]
കോട്ടയം: ഒരു യൂണിറ്റ് വൈദ്യൂതിക്ക് 9 പൈസ സർ ചാർജ് ഈടാക്കുന്നത് തുടരാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഇന്നലെ അനുമതി നൽകുകയും ഇതിന് പുറമേ ഇന്നുമുതൽ 10 പൈസ കൂടി സർചാർജ് ഈടാക്കുവാൻ റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചിരിക്കുന്നതുമൂലം ഒരു യൂണിറ്റ് വൈദ്യുതിക്ക് 19 പൈസ വർധിപ്പിക്കൻ സംസ്ഥാന സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നും യുഡിഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. വിലക്കയറ്റം കൊണ്ടും, കാർഷിക വിളകളുടെ വില തകർച്ച മൂലവും പൊറുതിമുട്ടി നിൽക്കുന്ന ജനങ്ങളെ സംസ്ഥാന സർക്കാർ […]
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ആറാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ വകുപ്പിന്റെ സൂചനകള്‍ പ്രകാരം നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് […]
തിരുവനന്തപുരം: വിയോജന അഭിപ്രായങ്ങൾക്കും വിരുദ്ധാഭിപ്രായങ്ങൾക്കും ഇടം നൽകുന്ന പൊതുമണ്ഡലത്തെ ഇല്ലാതാക്കാൻ സംഘടിതശ്രമങ്ങൾ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോജിക്കാനും വിയോജിക്കാനുമുള്ള പൊതുമണ്ഡലം ഉണ്ടെന്നതാണ് പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുപ്രവർത്തകരുടെ ആത്മകഥ കേവലജീവിത വിവരണം മാത്രമായി പരിമിതപ്പെടില്ല. അതിൽ നാടിന്റെ ചരിത്രവും ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടുകളുമുണ്ടാകും. വിവേചനവും ചൂഷണവും അടിച്ചമർത്തലുകളും നിലനിൽക്കുന്ന രാജ്യത്ത് കമ്യൂണിസ്റ്റുകാരുടെ ജീവിതം പൂക്കൾ വിതറിയ വഴികളിലൂടെ അല്ല മുന്നേറിയിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു.