മാ-മണി ഡിജിറ്റല്‍ വായ്പാ അപ്ലിക്കേഷനുമായി മണപ്പുറം ഫിനാന്‍സ്

New Update

publive-image

കൊച്ചി: നൂതന ഡിജിറ്റല്‍ ധനകാര്യ സേവനങ്ങളുമായി മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാ-മണി അപ്ലിക്കേഷന്‍ അവതരിപ്പിച്ചു. മണപ്പുറം ഫിനാന്‍സിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരു കുടയ്ക്കു കീഴില്‍ ലഭ്യമാക്കുന്നതാണ് ഈ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം.

Advertisment

ഓണ്‍ലൈന്‍ സ്വര്‍ണ വായ്പാ രംഗത്ത് വലിയ മുന്നേറ്റം കാഴ്ചവച്ച മണപ്പുറം പുതിയ ആപ്പിലൂടെ കൂടുതല്‍ ഉപഭോക്താക്കളിലെത്താനാണ് ലക്ഷ്യമിടുന്നത്. ടിയര്‍ വണ്‍, ടിയര്‍ റ്റു പട്ടണങ്ങളിലെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഇതു രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പേഴ്‌സനല്‍ വായ്പ, ബിസിനസ് വായ്പ, വിട്ടുപകരണങ്ങള്‍ക്കുള്ള വായ്പ, വാഹന വായ്പ തുടങ്ങി ഒട്ടേറെ വായ്പാ സേവനങ്ങള്‍ മാ-മണിയില്‍ ലഭ്യമാണ്.

ഉപഭോക്താക്കളുടെ തിരക്കേറിയ ജീവിതത്തില്‍ അവര്‍ക്ക് ആവശ്യമുള്ള ധനകാര്യ സേവനങ്ങള്‍ ലളിതമായ നടപടിക്രമങ്ങളോടെ വേഗത്തില്‍ ലഭ്യമാക്കുന്നതിനാണ് മാ-മണി ആപ്പ് അവതരിപ്പിച്ചത്. ഏതു സമയത്തും ഉപഭോക്താക്കളുടെ സൗകര്യം അനുസരിച്ച് ഇത് ഉപയോഗിക്കാം. പുതിയ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ സേവനങ്ങള്‍ ലളിതവും വേഗത്തിലുമാക്കുന്നതില്‍ മണപ്പുറം ഫിനാന്‍സ് എന്നും മുന്‍നിരയിലുണ്ട്, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി. പി. നന്ദകുമാര്‍ പറഞ്ഞു.

ഡിജിറ്റല്‍ ധനകാര്യ സേവന രംഗത്ത് പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മാ-മണി അവതരിപ്പിച്ചത്. ഈ പ്ലാറ്റ്‌ഫോം വഴി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നു. മൊബൈല്‍ ഡിവൈസുകളിലൂടെ വായ്പകള്‍ക്ക് അപേക്ഷിക്കാനും അപേക്ഷ ട്രാക്ക് ചെയ്യാനും അക്കൗണ്ട് മാനേജ് ചെയ്യാനും മാ-മണി ആപ്പിലൂടെ കഴിയും. ഇതുവരെ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കാത്ത ജനവിഭാഗങ്ങളിലേക്ക് വായ്പാ സേവനങ്ങളെത്തിക്കാനും ഈ ആപ്പ് സഹായിക്കും.

Advertisment