കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ജുവല്ലറി ബ്രാന്‍ഡ് ആയ തനിഷ്ക് 20 ലക്ഷത്തിലേറെ ഉപയോക്താക്കളിലൂടെ 1,00,000 കിലോഗ്രാം സ്വര്‍ണം മാറ്റിക്കൊടുക്കുക എന്ന നാഴികക്കല്ല് പിന്നിട്ടു. സ്വര്‍ണവില കുതിച്ചു കൊണ്ടിരിക്കെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരമൊരുക്കാനായാണ് തനിഷ്ക് ഗോള്‍ഡ് എക്സ്ചേഞ്ച് പദ്ധതി പുതുക്കി അവതരിപ്പിച്ചത്. ഗോള്‍ഡ് എക്സ്ചേഞ്ചിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്വര്‍ണത്തിന് ഏറ്റവും മികച്ച മൂല്യം നല്‍കുകയും പഴയ സ്വര്‍ണം ആധുനിക ഡിസൈനുകളിലുള്ള പുതിയ സ്വര്‍ണമായി മാറ്റിയെടുക്കുവാന്‍ അവസരം നല്‍കുകയും ചെയ്തു.
സ്വര്‍ണവില കുതിച്ചു കൊണ്ടിരിക്കെ തങ്ങളുടെ പഴയ സ്വര്‍ണം മാറ്റി ഏറ്റവും പുതിയ ആഭരണ ഡിസൈനുകളാക്കി മാറ്റി തങ്ങളുടെ പഴയ സ്വര്‍ണത്തിന്‍റെ മൂല്യം പരമാവധിയാക്കാനാണ് ഉപഭോക്താക്കള്‍ ശ്രമിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ഈ ആവശ്യം മനസിലാക്കിയ തനിഷ്ക് തങ്ങളുടെ ഗോള്‍ഡ് എക്സ്ചേഞ്ച് നയം പരിഷ്ക്കരിക്കുകയും ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം ഉറപ്പാക്കുകയും ചെയ്തു.
20 കാരറ്റും അതിന് മുകളിലുമുള്ള സ്വര്‍ണത്തിന് 100 ശതമാനം മൂല്യം നല്‍കിക്കൊണ്ട് ഈ പദ്ധതി രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു. വിശ്വാസ്യത, സുതാര്യത, ഉപഭോക്താക്കള്‍ക്ക് അതുല്യമായ മൂല്യം തുടങ്ങിയവയുടെ പ്രതീകമാണ് തനിഷ്കിന്‍റെ സ്വര്‍ണം മാറ്റിയെടുക്കല്‍ നയം. സ്വര്‍ണ വില ഉയര്‍ന്നു കൊണ്ടിരിക്കുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്ക് അതിനൊരു പരിഹാരം മാത്രമല്ല, അവരുടെ വിശ്വാസത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റേയും ആഘോഷം കൂടിയായി ഈ പദ്ധതി മാറുകയാണ്.
ഗോള്‍ഡ് എക്സ്ചേഞ്ച് നയം എല്ലാ തനിഷ്ക് സ്റ്റോറുകളിലും ബാധകമാണ്. വിവാഹ സീസണിലും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപഭോക്താക്കള്‍ സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിടുന്ന വേളയിലാണിതെത്തുന്നത്. മികച്ച ആഭരണങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുകയാണെങ്കില്‍ പണത്തിന് ഏറ്റവും മികച്ച മൂല്യം ലഭിക്കുവാന്‍ ഇതു വഴിയൊരുക്കും.
രണ്ട് ദശലക്ഷം ഇന്ത്യക്കാര്‍ കൈമാറ്റം ചെയ്ത 100 ടണ്‍ സ്വര്‍ണ്ണത്തിന്‍റെ ആഘോഷം വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് നല്‍കിയ വിശ്വാസത്തിന്‍റെയും വിശ്വസ്തതയുടെയും തെളിവാണെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ജുവല്ലറി ഡിവിഷന്‍ സിഇഒ അജോയ് ചൗള പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് സൗകര്യം നല്‍കും വിധം ഏതു ജുവല്ലറിയില്‍ നിന്നു വാങ്ങിയ പഴയ സ്വര്‍ണവും സ്വീകരിക്കുന്ന എക്സ്ചേഞ്ച് ഓഫര്‍ തനിഷ്ക് ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ തനിഷ്ക് സ്റ്റോറുകളിലും ഈ ആനുകൂല്യം ലഭ്യമാണ്. ഗോള്‍ഡ് പ്ലെയിന്‍, ഗ്ലാസ് കുന്ദന്‍, കുന്ദന്‍ പോള്‍കി, ഓപ്പണ്‍ പോള്‍കി, പിജെഡബ്ലിയുഎസ്, കളര്‍ സ്റ്റോണുകള്‍ തുടങ്ങി ആഭരണങ്ങളുടെ വിപുലമായ ശ്രേണികളില്‍ ഈ ആനുകൂല്യം ലഭ്യമാണ്.