/sathyam/media/post_attachments/DJ4PC4KEMant5IZl5bBx.jpg)
കൊച്ചി:മുന്‍നിര ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്‍സി കമ്പനിയായ സ്റ്റംപീഡ് ക്യാപിറ്റല്‍ ലിമിറ്റഡ് എജുടെക്ക് കമ്പനിയായ വെക്സല്‍ എജുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നു. 91 കോടി മുതല്‍ 101 കോടി രൂപ വരെയാണ് വെക്സലിന്റെ ഓഹരി മൂല്യം കണക്കാക്കുന്നത്. ഏറ്റെടുക്കലിന് തത്വത്തില്‍ അംഗീകാരം ലഭിച്ചു.
ലയനത്തിനും ബിസിനസ് പുനഃസംഘടിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇരു കമ്പനികളുടേയും ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്നതോടെ ലയനം പൂര്‍ത്തിയാകും.
ഹൈദരാബാദ് ആസ്ഥാനമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംവിധാനങ്ങള്‍ നല്‍കുന്ന വെക്സലിന്റെ സേവനം നിലവില്‍ 27000 വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നു. 46 സ്‌കൂളുകളുമായും കമ്പനിക്ക് കരാറുണ്ട്. പുനഃസംഘടനയുടെ ഭാഗമായി സ്റ്റംപീഡ് ക്യാപിറ്റല്‍ ലിമിറ്റഡ് എന്ന പേര് ജിഎസിഎം ടെക്നോളജീസ് ലിമിറ്റഡ് എന്നാക്കി മാറ്റിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us