New Update
/sathyam/media/post_attachments/4g3T0T7ktwYJwoSdtT6C.jpg)
കൊച്ചി: റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണറായ എന്‍ എസ് വിശ്വനാഥനെ ആക്സിസ് ബാങ്ക് നോണ്‍ എക്സിക്യൂട്ടീവ് (പാര്‍ട്ട് ടൈം) ചെയര്‍മാനായി നിയമിച്ചു. ബാങ്ക് ഓഹരി ഉടമകളുടേയും റിസര്‍വ് ബാങ്കിന്‍റേയും അനുമതിക്കു വിധേയമായായിരിക്കും ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്‍റെ ഈ തീരുമാനം. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.2020 മാര്‍ച്ചിലാണ് എന്‍ എസ് വിശ്വനാഥന്‍ റിസര്‍വ് ബാങ്കില്‍ നിന്നു വിരമിച്ചത്.
Advertisment
സാമ്പത്തിക മേഖലയിലെ അദ്ദേഹത്തിന്‍റെ മികച്ച അറിവ് കോര്‍പറേറ്റ് ഭരണ രംഗത്ത് ഉന്നത നിലവാരം സൂക്ഷിക്കാനും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലും സഹായകമാകുമെന്ന് ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us