New Update
/sathyam/media/post_attachments/mH9oCwv61JXG3QEcHAdb.jpg)
കൊച്ചി: ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് എസ്ബിഐ ലൈഫ് 'പപ്പാഹേനാ' എന്ന ഡിജിറ്റല്‍ ഫിലിം അവതരിപ്പിച്ചു. വെല്ലുവിളികള്‍ക്കിടയിലും കുട്ടികള്‍ക്കു പ്രചോദനം നല്‍കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത പിതാവിനെ അവതരിപ്പിക്കുന്നതും അദ്ദേഹത്തിന്‍റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതുമാണ് ഈ ഡിജിറ്റല്‍ ഫിലിം.
Advertisment
പിതാവും മക്കളും തമ്മിലുള്ള ബന്ധത്തെ ഉയര്‍ത്തിക്കാട്ടി ആത്മവിശ്വാസവും ഉത്തരവാദിത്തവും വളര്‍ത്തുന്നതിന് പിതാവിന്‍റെ കഴിവിനെ ഫിലിം മികച്ച രീതിയില്‍ ഉയര്‍ത്തിക്കാട്ടുന്നു. ">എന്ന ലിങ്കില്‍ ക്ലിക്കു ചെയ്ത് ഡിജിറ്റല്‍ ഫിലിം കാണാം.
തങ്ങളുടെ മക്കളുമായി നീണ്ടു നില്‍ക്കുന്ന ബന്ധം സ്ഥാപിച്ച എല്ലാ പിതാക്കള്‍ക്കും തങ്ങളുടെ നന്ദി അറിയിക്കുന്നതാണ് ഈ ചിത്രമെന്ന് എസ്ബിഐ ലൈഫ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍, സിഎസ്ആര്‍ മേധാവി രവീന്ദ്ര ശര്‍മ്മ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us