360 വണ്‍ ഫ്ളെക്സിക്യാപ് ഫണ്ട് അവതരിപ്പിച്ചു

New Update

publive-image

കൊച്ചി:  മുന്‍പ് ഐഐഎഫ്എല്‍ അസറ്റ് മാനേജുമെന്‍റ് എന്ന് അറിയപ്പെട്ടിരുന്ന 360 വണ്‍ അസറ്റ് മാനേജുമെന്‍റിന്‍റെ 360 വണ്‍ ഫ്ളെക്സിക്യാപ് പദ്ധതിയുടെ പുതിയ ഫണ്ട് ഓഫറിനു തുടക്കമായി. 26 ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്ന പുതിയ ഫണ്ട് ഓഫറില്‍ കുറഞ്ഞത് 1000 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ മടങ്ങുകളും നിക്ഷേപിക്കാം. ജൂലൈ ആറു മുതല്‍ തിരിച്ചു വാങ്ങലിനും വീണ്ടും വില്‍പനയ്ക്കും ലഭ്യമാകും.

Advertisment

ലാര്‍ജ്ക്യാപ്, മിഡ്ക്യാപ്, സ്മോള്‍ക്യാപ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഡൈനാമിക് ഇക്വിറ്റി പദ്ധതിയാണിത്. വിവിധ പദ്ധതികളില്‍ നിക്ഷേപിക്കാനും ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കാനും ഉദ്ദേശിക്കുന്നവര്‍ക്ക് ഗുണകരമായ പദ്ധതിയാണിത്.

വൈവിധ്യവല്‍ക്കരണത്തിനും വിപണിയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും അനുയോജ്യമായ പദ്ധതിയാണിതെന്നും  ഇന്ത്യയുടെ വികസിക്കുന്ന ജിഡിപിയും ഓഹരി മേഖലയും പ്രയോജനപ്പെടുത്താനാവും വിധം രൂപകല്‍പന ചെയ്ത പദ്ധതിയാണിതെന്നും 360 വണ്‍ അസറ്റ് സഹസ്ഥാപകനും സിഐഒയുമായ അനൂപ് മഹേശ്വരി പറഞ്ഞു. മയൂര്‍ പട്ടേലാണ് പദ്ധതിയുടെ ഫണ്ട് മാനേജര്‍.360 വണ്‍ ഫോകസ്ഡ് ഇക്വിറ്റി പദ്ധതിയുടെ ഫണ്ട് മാനേജറും അദ്ദേഹമാണ്.

Advertisment