പുതിയ ആദായ നികുതി കളക്ഷന്‍ പോര്‍ട്ടല്‍ ലഭ്യമാക്കി ഡിസിബി ബാങ്ക്

New Update

publive-image

കൊച്ചി: പുതുതലമുറ സ്വകാര്യമേഖലാ ബാങ്കായ ഡിസിബി ബാങ്ക് ഇന്ത്യാ ഗവണ്‍മെന്‍റ് ഇന്‍കം ടാക്സ് പോര്‍ട്ടലുമായി സംയോജിപ്പിച്ച് പുതിയ പ്രത്യക്ഷ നികുതി ശേഖരണ സംവിധാനം നടപ്പാക്കി. നികുത അടക്കാനും നികുതി റിട്ടേണുകളുടെ ഇ-ഫയലിങ് നടത്താനും സൗകര്യപ്രദമായ ഒറ്റ പ്ലാറ്റ്ഫോമാണ് ഇതിലൂടെ നികുതിദായാകര്‍ക്കു ലഭിക്കുക.

Advertisment

പേഴ്സണല്‍, ബിസിനസ് ഇന്‍റര്‍നെറ്റ് ബാങ്കിങ് സംവിധാനങ്ങള്‍ വഴിയോ ഡിസിബി ബാങ്ക് ശാഖകള്‍ സന്ദര്‍ശിച്ചോ പ്രത്യക്ഷ നികുതി അടവുകള്‍ നടത്താം.

നികുതിദായര്‍ക്കായി അതിവേഗത്തിലുളള സുരക്ഷിതമായ നികുതി അടക്കല്‍ സൗകര്യമാണ് ഡിസിബി ബാങ്ക് ലഭ്യമാക്കുന്നതെന്ന് ഡിസിബി ബാങ്ക് റീട്ടെയില്‍ ബാങ്കിങ് മേധാവി പ്രവീണ്‍ കുട്ടി പറഞ്ഞു.

Advertisment