New Update
/sathyam/media/post_attachments/372jBt2mgwsvM879Xhvo.jpg)
കൊച്ചി: ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് 2023 സാമ്പത്തിക വര്‍ഷത്തില്‍ 53 ശതമാനം വര്‍ധനവോടെ 950 കോടി രൂപയുടെ പുതിയ ഇന്‍ഷൂറന്‍സ് മൂല്യം കരസ്ഥമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗത പുതിയ ബിസിനസിന്‍റെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനമെന്ന നേട്ടവും 39 ശതമാനമെന്ന സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കും ബജാജ് അലയന്‍സ് ലൈഫ് കരസ്ഥമാക്കി.
Advertisment
സാങ്കേതികവിദ്യാ മുന്നേറ്റങ്ങളും പുതുമകളും പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ആദ്യ പരിഗണന എന്ന പ്രമേയവുമായാണ് ഈ മുന്നേറ്റങ്ങള്‍ നടത്തിയതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us