അപര്‍ണ എന്‍റര്‍പ്രൈസസ് ബി2സി ബിസിനസിലേക്ക്

New Update

publive-image

കൊച്ചി: കെട്ടിട നിര്‍മാണ സാമഗ്രികളുടെ രംഗത്ത് പ്രമുഖരായ അപര്‍ണ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് ഉപഭോക്താക്കളുമായുള്ള ബിസിനസ് വിപുലമാക്കുന്നു. ചെന്നൈയില്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ ആദ്യ ഔട്ട്ലെറ്റ് തുറന്നുകൊണ്ടാണ് തുടക്കം. ഈ സാമ്പത്തിക വര്‍ഷം 10 കോടി നിക്ഷേപവുമായി അഞ്ച് സംസ്ഥാനങ്ങളിലായി 20 സ്റ്റോറുകള്‍ കൂടി തുറക്കും. ടൈലുകള്‍, യുപിവിസി, അലൂമിനിയം ഡോറുകള്‍, ജനാലകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി കമ്പനിയുടെ സ്റ്റോറുകളില്‍ ഡിസ്പ്ലേ ഉണ്ടാകും. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന്‍റെ ഭാഗമായി കമ്പനി ഫ്രാഞ്ചൈസി മോഡലുകളും തേര്‍ഡ് പാര്‍ട്ടി ബി2സി ഔട്ട്ലെറ്റുകളും ആരംഭിക്കും.

Advertisment

കൊച്ചി, മുംബൈ, പൂനെ , ഡല്‍ഹി, ജയ്പൂര്‍, ഒറീസ, കൊല്‍ക്കത്ത തുടങ്ങിയ വിപണികളിലാണ് കമ്പനി കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഗോദ്രെജ്, പ്രസ്റ്റീജ്, മഹീന്ദ്ര ലൈഫ് സ്പേസ്, എല്‍ ആന്‍ഡ് ടി കണ്‍സ്ട്രക്ഷന്‍, ഷപൂര്‍ജി ആന്‍ഡ് പല്ലോന്‍ജി, ബ്രിഗേഡ്, മൈ ഹോം, എന്‍സിസി തുടങ്ങിയ വന്‍കിട റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് അപര്‍ണ എന്‍റര്‍പ്രൈസസ് ടൈലുകളും ജനലുകളും ഡോറുകളും വിതരണം ചെയ്യുന്നുണ്ട്. ഈ വിജയമാണ് കമ്പനിയെ ബി2സി ബിസിനസിലേക്ക് ചുവടുവയ്ക്കാന്‍ പ്രേരിപ്പിച്ചത്.

Advertisment