സീമാറ്റ്‌സ് എഞ്ചിനീയറിംഗ് കോഴ്സുകൾക്ക് എൻ‌ബി‌എ അക്രഡിറ്റേഷൻ

New Update

publive-image

കൊച്ചി: ചെന്നൈയിലെ പ്രശസ്തമായ സവീത സർവകലാശാലയുടെ എഞ്ചിനീയറിംഗ് സ്ഥാപനമായ സീമാറ്റ്‌സ് എഞ്ചിനീയറിങ് കോളജിലെ കമ്പ്യൂട്ടർ സയൻസ് കോഴ്സുകൾക്ക് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (എൻ‌ബി‌എ) അംഗീകാരം ലഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻറ് എഞ്ചിനീയറിംഗ് (സിഎസ്ഇ), ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ഇസിഇ) എന്നീ കോഴ്സുകൾക്കാണ് അക്രഡിറ്റേഷൻ ലഭിച്ചത്. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷന്റെ (എഐസിടിഇ) കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ എൻബിഎയുടെ അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മികച്ച ജോലി സാധ്യതയാണുള്ളത്.

Advertisment

പാഠ്യപദ്ധതി, ഫാക്കൽറ്റികളുടെ മികവ്, കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാർത്ഥികൾക്ക് നൽകുന്ന സേവനങ്ങൾ എന്നിവയുടെ മികവിലാണ് സിമാറ്റ്‌സ് എഞ്ചിനീയറിംഗ് കോളജ് അക്രഡിറ്റേഷൻ കരസ്ഥമാക്കിയത്. മൂന്ന് വർഷത്തേക്കാണ് അക്രഡിറ്റേഷൻ. ഇതുവഴി സ്ഥാപനത്തിന് കൂടുതൽ ഫണ്ടുകൾ നേടിയെടുക്കാൻ സാധിക്കും. കൂടാതെ, വിദ്യാഭ്യാസ രംഗത്ത് മികച്ച സഹകരണം ഉറപ്പുവരുത്താനും കഴിയും.

സീമാറ്റ്‌സ് എഞ്ചിനീയറിംഗ് കോളജിന് എൻ‌ബി‌എ അക്രഡിറ്റേഷൻ കരസ്ഥമാക്കാൻ കഴിഞ്ഞത് സുപ്രധാനമായ നേട്ടമാണെന്ന് സവീത സർവകലാശാലയുടെ ചാൻസലർ ഡോ. എൻ എം വീരയ്യൻ പറഞ്ഞു. "രാജ്യത്തെ മികച്ച എഞ്ചിനീയറിംഗ് കോളജിന്റെ പട്ടികയിലേക്കുള്ള സീമാറ്റ്‌സിന്റെ പ്രയാണം അതുല്യമാണ്. ഗുണനിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസവും മികച്ച അടിസ്ഥാന സൗകര്യവുമാണ് സിമാറ്റ്‌സ് എഞ്ചിനീയറിംഗ് കോളജിനെ വ്യത്യസ്തമാക്കുന്നത്. രാജ്യത്തിന്റെ സാങ്കേതിക പുരോഗതിക്കും സാമൂഹിക വികസനത്തിനും സംഭാവന ചെയ്യാൻ കഴിയുന്ന വിദഗ്ധരായ പ്രൊഫഷണലുകളെ സൃഷ്ട്ടിക്കാൻ സീമാറ്റ്‌സിനു സാധിക്കുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു

Advertisment