സ്വയം സഹായ സംഘത്തിന് കമ്പ്യൂട്ടറും പ്രിന്‍ററും നല്‍കി ഫെഡറല്‍ ബാങ്ക്

New Update

publive-image

തിരുവനന്തപുരം :ബാങ്കിന്‍റെ സി എസ് ആര്‍ പദ്ധതിയുടെ ഭാഗമായി വാമനപുരം എസ് എന്‍ ഡി പി യൂണിയനു കീഴിലുള്ള സ്വയം സഹായ സംഘത്തിന് ഫെഡറല്‍ ബാങ്ക് കമ്പ്യൂട്ടറും പ്രിന്‍ററും നല്‍കി.

Advertisment

യൂണിയന്‍ ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ ബാങ്കിന്‍റെ ആറ്റിങ്ങല്‍ റീജിയണല്‍ ഹെഡും ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റുമായ രശ്മി ഓമനക്കുട്ടന്‍ എസ് എന്‍ ഡി പി യൂണിയന്‍ അഡ്മിനിസ്ട്രേറ്ററായ രാജേന്ദ്രന് കംപ്യൂട്ടറും മറ്റും കൈമാറി. ഫെഡറല്‍ ബാങ്ക് വെഞ്ഞാറമൂട് ശാഖാ മാനേജരും അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റുമായ ഹരിശങ്കര്‍ എ ആര്‍, അഗ്രി റിലേഷന്‍ഷിപ് മാനേജരായ പുണ്യ ജെ പ്രകാശ്, മറ്റു യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisment