ദേശീയ ഇന്‍ഷുറന്‍സ് ബോധവത്കരണ ദിനത്തില്‍ ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് എംഡിയുടെ സന്ദേശം

New Update

publive-image

"ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് വ്യാപിപ്പിക്കുന്നതിനുള്ള നിര്‍ണായക ദൗത്യത്തോടൊപ്പം ദേശീയ ഇന്‍ഷുറന്‍സ് ബോധവത്കരണ ദിനത്തില്‍ ഞങ്ങള്‍ ചേരുന്നു. സാധ്യതകളും അവസരങ്ങും ഏറെയുള്ള രാജ്യത്ത് ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അവബോധവും ധാരണയും സൃഷ്ടിക്കുകയെന്നത് പരമപ്രധാനമാണ്. ഉപഭോക്തൃ കേന്ദ്രീകൃതവും ദര്‍ശാനാപരവുമായ ഐ.ആര്‍.ഡി.എ.ഐയുടെ പരിഷ്‌കാരങ്ങള്‍ സുതാര്യതകൊണ്ടുവന്നു. വിശ്വാസ്യതയും വര്‍ധിപ്പിച്ചു.

Advertisment

2047ല്‍ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്ന ഐ.ആര്‍.ഡി.എയുടെ കാഴ്ചപ്പാട് പിന്തുടരാന്‍ ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് പ്രതിജ്ഞാബദ്ധമാണ്. അറിവുള്ളവരാക്കി ഓരോ വ്യക്തികളെയും ശാക്തീകരിക്കുക എന്നതോടൊപ്പം ഇന്‍ഷുറന്‍സ് ജനാധിപത്യവത്കരിക്കുക, ഓരോ ഇന്ത്യക്കാരനും അത് പ്രാപ്യവും താങ്ങാവുന്നതും ആക്കുക-എന്നതാണ് മുന്‍നിര സ്വകാര്യ പൊതു ഇന്‍ഷുറന്‍സ് സ്ഥാപനമെന്ന നിലയിലുള്ള ഞങ്ങളുടെ ശ്രമം.

റിസ്‌ക് ലഘൂകരിച്ച്, അഭിലാഷങ്ങള്‍ സംരക്ഷിച്ച്, സുരക്ഷിതമായ ഭാവി വാഗ്ദാനം ചെയ്ത് ക്ഷേമം ഉറപ്പുനല്‍കുന്ന സാമ്പത്തിക അവബോധത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ നമുക്ക് പ്രവര്‍ത്തിക്കാം. ഇന്‍ഷുറന്‍സ് വ്യാപനം കൂട്ടാനുള്ള പ്രതിബദ്ധതയില്‍ ഞങ്ങളോടൊപ്പം ചേരുക. ഒപ്പം മികച്ച ഭാവിക്കായി മൂല്യമുള്ള ഒരു സമൂഹം നമുക്ക് സൃഷ്ടിക്കുകയും ചെയ്യാം."

Advertisment