/sathyam/media/post_attachments/gB0n3tC24fDYNgcdADZ2.jpg)
കൊച്ചി: പ്രഫഷണല്‍ സൗണ്ട് എഞ്ചിനീയര്‍മാര്‍ക്കും മ്യൂസിക് ക്രിയേറ്റര്‍മാര്‍ക്കുമായി രൂപകല്‍പന ചെയ്ത എംഡിആര്‍-എംവി1 റെഫറന്‍സ് മോണിറ്റര്‍ ഹെഡ്ഫോണുകള്‍ സോണി അവതരിപ്പിച്ചു. ഉന്നത ശബ്ദ നിലവാരവും നീണ്ടു നില്‍ക്കുന്ന ഉപയോഗവും സംയോജിപ്പിച്ചുള്ളതാണ് ഹെഡ്ഫോണുകള്‍.
ഇതിന്‍റെ ഓപ്പണ്‍ ബാക്ക് ഡിസൈന്‍ ശബ്ദത്തിന്‍റെ കൃത്യമായ പുനരവതരണം സാധ്യമാക്കുന്നു. ഇതി ലൂടെ മിക്സിങും മാസ്റ്ററിങും 360 റിയാലിറ്റി ഓഡിയോയും ഉന്നത റസലൂഷന്‍ സ്റ്റീരിയോ ശബ്ദവും സാധ്യമാകും. ഹോം സ്റ്റുഡിയോകള്‍ക്കായുള്ള സി-80 മൈക്രോഫോണുകളും സോണി അവതരിപ്പിച്ചിട്ടുണ്ട്. വോക്കല്‍, ഉപകരണങ്ങള്‍ എന്നിവയുടെ റെക്കോര്‍ഡിങ്, വ്ളോഗിങ്, വെബ്കാസ്റ്റിങ്, പോഡ്കാസ്റ്റിങ് തുടങ്ങിയവയ്ക്കെല്ലാം തികച്ചും അനുയോജ്യമായതാണിത്.
സോണിയുടെ സി 800 ജി, സി-100 മൈക്രോഫോണുകള്‍ എന്നിവയുടെ ശബ്ദനിലവാരം കൂടുതല്‍ മികവുറ്റതാക്കുന്നതാണ് പുതിയ ഉല്‍പന്നം. മികച്ച ശബ്ദവും ഉന്നത നിലവാരമുള്ള മ്യൂസിക് സ്ട്രീമിങും വര്‍ധിച്ചു വരുന്നതോടെ ഇവയെല്ലാം മികച്ച രീതിയില്‍ സാധ്യമാക്കുന്ന ഹെഡ്ഫോണുകള്‍ക്കായുള്ള ആവശ്യം വര്‍ധിച്ചു വരികയാണെന്ന ഇതേക്കുറിച്ചു സംസാരിച്ച സോണി ഇന്ത്യ ഓഡിയോ ബിസിനസ് മേധാവി ഷോഹെയ് ടോയോഡ പറഞ്ഞു.
ഓഡിയോ രംഗത്തെ സോണിയുടെ മികച്ച പാരമ്പര്യം എംഡിആര്‍-എംവി1 അവതരിപ്പിച്ചതിലൂടെ വ്യക്തമായിരുന്നു. ഈ ഹെഡ്ഫോണ്‍ സോണിയുടെ മികവും ദീര്‍ഘകാലം നിലനില്‍ക്കുന്ന ഉപയോഗവും ഒരുമിച്ചു ലഭ്യമാക്കുന്നതാണെന്നും ഷോഹെയ് ടൊയോഡ പറഞ്ഞു.
രണ്ട് പുതിയ ഉല്‍പന്നങ്ങളും ജൂലൈ മൂന്നു മുതല്‍ ലഭ്യമാണ്. എംഡി ആര്‍-എംവി1 ഹെഡ്ഫോണുകള്‍ 39,990 രൂപയ്ക്കും സി-80 മൈക്രോഫോണുകള്‍ 49,990 രൂപയ്ക്കും സോണി റീട്ടെയില്‍ സ്റ്റോറുകള്‍, http://www.shopatSC.com , പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകള്‍, ഇ-കോമേഴ്സ് വെബ്സൈറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us