​/sathyam/media/post_attachments/2IuQQK62GPGNPBkzDzhr.jpg)
കൊച്ചി: ലോക എംഎസ്എംഇ ദിനത്തോടനുബന്ധിച്ച് 'ടിക്കറ്റ് ടൂ ബിഗ് ഡ്രീംസ്' (TicketToBigDreams) കാമ്പെയ്ന്‍ ആരംഭിച്ച് ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രമുഖ ഡേറ്റാടെക് എന്‍ബിഎഫ്സിയായ യു ഗ്രോ ക്യാപിറ്റല്‍. എംഎസ്എംഇകളുടെ പ്രാധാന്യവും അവയുടെ വായ്പാ ആവശ്യങ്ങളും ഉയര്‍ത്തിക്കാട്ടുക എന്നതാണ് ഈ നൂതന കാമ്പെയ്ന്‍ കൊണ്ട് ലക്ഷ്യമിടുന്നത്.
പ്രവര്‍ത്തന മൂലധനം കൈകാര്യം ചെയ്യുന്നതിനും പുതിയ യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനും ബിസിനസ്സ് വിപുലീകരിക്കുന്നതും തുടങ്ങി എംഎസ്എംഇകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു പ്രീ-അപ്രൂവ്ഡ് ലോണ്‍ ലെറ്ററായാണ് 'ടിക്കറ്റ് ടൂ ബിഗ് ഡ്രീംസ്' പ്രവര്‍ത്തിക്കുന്നത്. എംഎസ്എഇ ദിനാഘോഷത്തിന്റെ ഭാഗമായി യു ഗ്രോ ക്യാപിറ്റല്‍ ഇന്ത്യയിലെ എല്ലാ ശാഖകളിലും 'ടിക്കറ്റ് ടൂ ബിഗ് ഡ്രീംസ്' അവതരിപ്പിക്കും. കാമ്പെയ്‌ന്റെ ഭാഗമായി ആകര്‍ഷകമായ വീഡിയോകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഉണ്ടാകും.
നവീകരണം, തൊഴിലവസരം, സമഗ്രമായ വളര്‍ച്ച എന്നിവയാല്‍ നയിക്കപ്പെടുന്ന എംഎസ്എംഇകള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് യു ഗ്രോ ക്യാപിറ്റലിന്റെ പ്രോഡക്റ്റ് ഹെഡ് ശ്രീ. സംഗ്രാം സിംഗ് പറഞ്ഞു. എന്നല്‍ മതിയായ വായ്പ ലഭിക്കുന്നതിനുള്ള വഴികളുടെ അഭാവം പലപ്പോഴും എംഎസ്എംഇകളുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നു. ഈ 'ടിക്കറ്റ് ടൂ ബിഗ് ഡ്രീംസ്' എന്ന് കാമ്പെയ്ന്‍ ആവശ്യമായ സാമ്പത്തിക സഹായത്തിനുള്ള വഴിയൊരുക്കി എംഎസ്എംഇകളുടെ വളര്‍ച്ചയെ സാഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു​
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us