ബിഎഫ്എസ് നിക്ഷേപ പദ്ധതിയുമായി ബന്ധന്‍ മ്യൂച്വല്‍ ഫണ്ട്

New Update
publive-image

കൊച്ചി: ഇന്ത്യയില്‍ മികച്ച വളര്‍ച്ചയുള്ള സാമ്പത്തിക സേവന വ്യവസായ രംഗത്ത് നിക്ഷേപിക്കാനുള്ള അവസരവുമായി ബന്ധന്‍ മുച്വല്‍ ഫണ്ട് പുതിയ ബന്ധന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ബിഎസ്എഫ്) ഫണ്ട് അവതരിപ്പിച്ചു. ജൂലൈ 10 മുതല്‍ 24 വരെയാണ് ഈ ഫണ്ടില്‍ നിക്ഷേപവസരമുള്ളത്. അംഗീകൃത മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ മുഖേനയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ മുഖനേയും ഈ ഫണ്ടില്‍ നിക്ഷേപിക്കാം. സാമ്പത്തിക വളര്‍ച്ചയുടെ ചുവട് പിടിച്ച് നിക്ഷേപകര്‍ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്നതിന് ഈ രംഗത്ത് വൈദഗ്ധ്യമുള്ള ടീം ആണ് ഫണ്ട് മാനേജ് ചെയ്യുന്നത്.

Advertisment
publive-image

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്ന മേഖലയാണ് ധനകാര്യ സേവന മേഖല. പരമ്പരാഗത ബാങ്കിങ് മേഖലയ്ക്കു പുറമെ എന്‍ബിഎഫ്സി, ഇന്‍ഷുറന്‍സ്, ഫിന്‍ടെക്ക്, ക്യാപിറ്റര്‍ മാര്‍ക്കറ്റ് എന്നിവകളിലായി വൈവിധ്യവല്‍ക്കരിച്ച് നിക്ഷേപമാണ് ബിഎഫ്എസ് ഫണ്ട് എന്ന് ബന്ധന്‍ എഎംസി സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.

Advertisment