ജീവിതങ്ങളെ ശാക്തീകരിക്കാനും സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്നതിനുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തി 'ഷവോമി ഇന്ത്യ' ഇന്ത്യയിൽ ഒമ്പത് വർഷങ്ങൾ പിന്നിടുന്നു

New Update

publive-image

കൊച്ചി:രാജ്യത്തെ മുൻനിര സ്‌മാർട്ട്‌ഫോൺ, സ്‌മാർട്ട് ടിവി ബ്രാൻഡായ ഷവോമി ഇന്ത്യ ഇന്ത്യയിലെ തങ്ങളുടെ വിജയകരമായ ഒമ്പത് വർഷങ്ങൾ ആഘോഷിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു. പിന്നിട്ട വർഷങ്ങളിൽ അതിന്റെ നൂതനമായ ഉൽപ്പന്നങ്ങളും സാമൂഹിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധതയും വഴി ദശലക്ഷക്കണക്കിന് ഇന്ത്യൻ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കി കുടുംബങ്ങൾക്ക് സുപരിചിതമായ ഒരു പേരായി ഷവോമി മാറി.

Advertisment

9 വർഷം തികയുന്ന ഈ അവസരത്തിൽ, ഷവോമി ഇന്ത്യ സമൂഹത്തിൽ സൃഷ്ടിച്ച സ്വാധീനം എടുത്തുകാണിക്കുന്ന റിപ്പോർട്ട് പുറത്തിറക്കി.
ഒരു ലക്ഷ്യബോധമുള്ള ബ്രാൻഡാണ് ഷവോമി ഇന്ത്യ. വിദ്യാഭ്യാസം, നൈപുണ്യ വികസനം, പരിസ്ഥിതി എന്നീ മേഖലകളിലെ ഊന്നൽ വഴി സാമൂഹിക വികസനത്തിനായി ഷവോമി നിരന്തരം പ്രവർത്തിക്കുന്നു.

ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിൽ അനുകൂലമായ സ്വാധീനം ചെലുത്തുന്നതിനും സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നതിൽ ബ്രാൻഡ് ഉറച്ചു വിശ്വസിക്കുന്നു.

Advertisment