ഉപഭോക്താക്കൾക്ക് പേഴ്സണൽ ലോൺ നൽകാൻ ഫ്ളിപ്കാർട്ട്-ആക്സിസ് ബാങ്ക് സഹകരണം

New Update

publive-image

കൊച്ചി: ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ പേഴ്സണൽ വായ്പകൾ നൽകാൻ ഫ്ളിപ്കാർട്ട് ആക്സിസ് ബാങ്കുമായി സഹകരിക്കും. 5 ലക്ഷം രൂപ വരെയുള്ള ഡിജിറ്റൽ പേഴ്സണൽ ലോണുകളാവും ഇതിലൂടെ തൽക്ഷണം നൽകുക. ഫ്ളിപ്കാർട്ടിലൂടെ 30 സെക്കന്റിനുള്ളിൽ ഇതിനുള്ള അനുമതിയും ലഭിക്കും. 6 മുതൽ 36 മാസം വരെയായിരിക്കും തിരിച്ചടവ് കാലാവധി. 450 ദശലക്ഷത്തോളം ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണങ്ങൾ ലഭിക്കും.

Advertisment

വായ്പാ സൗകര്യം വഴി ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുകയാണ് ആക്സിസ് ബാങ്കുമായുളള സഹകരണത്തിൽ പേഴ്സണൽ ലോണുകൾ അവതരിപ്പിച്ചു തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഫ്ളിപ്കാർട്ട് ഫിൻടെക് ആന്റ് പെയ്മെന്റ്സ് ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് ധീരജ് അനേജ പറഞ്ഞു.

സമ്പൂർണ സാമ്പത്തിക സേവനങ്ങളാണ് ആക്സിസ് ബാങ്ക് നൽകുന്നതെന്നും നവീന മാതൃകകളുമായുള്ള സഹകരണങ്ങളിൽ തങ്ങൾ ഏർപ്പെടുകയാണെന്നും ആക്സിസ് ബാങ്ക് ഡിജിറ്റൽ ബിസിനസ് & ട്രാൻസ്ഫോർമേഷൻ മേധാവിയും പ്രസിഡന്റുമായ സമീർ ഷെട്ടി പറഞ്ഞു.

Advertisment