/sathyam/media/post_attachments/HhWq4a9c29NBckMGHik8.jpeg)
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും പഴയ രണ്ടാമത്തെ മ്യൂച്വല്‍ ഫണ്ടായ കാനറ റോബെക്കോ മ്യൂച്വല്‍ ഫണ്ട്, ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപ് സ്റ്റോക്കുകളിലെ നിക്ഷേപങ്ങളിലൂടെ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാന്‍ അനുവദിക്കുന്ന കാനറ റൊബെക്കോ മള്‍ട്ടി ക്യാപ് ഫണ്ട് ആരംഭിച്ചു.
'ലംപ്സം, എസ്ഐപി എന്നീ രണ്ട് നിക്ഷേപ രീതികളിലൂടെ ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാനുള്ള നല്ല അവസരങ്ങളിലൊന്നാണ് കാനറ റോബെക്കോ മള്‍ട്ടി ക്യാപ് ഫണ്ടെന്ന് കാനറ റോബെക്കോ മ്യൂച്വല്‍ ഫണ്ട് സിഇഒ രജനിഷ് നരുല പറഞ്ഞു. ഈ പ്രൊഡക്ട് നിക്ഷേപകരെ വിശാലമായ വിപണിയില്‍ തിരഞ്ഞെടുക്കാനും ലാര്‍ജ് ക്യാപ്‌സിലൂടെ പ്രതിരോധശേഷി നിലനിര്‍ത്താനും അനുവദിക്കുന്നു, ഇത് മാര്‍ക്കറ്റ് സൈക്കിളുകളിലൂടെ നല്ല റിസ്‌ക് അഡ്ജസ്റ്റ് ചെയ്ത വരുമാനത്തിനുള്ള അവസരം സൃഷ്ടിക്കുന്നതായി ഹെഡ് ഇക്വിറ്റീസ് ആന്‍ഡ് ഫണ്ട് മാനേജര്‍ ശ്രീദത്ത ബണ്ട്വാള്‍ദാര്‍ പറഞ്ഞു. വിശാല്‍ മിശ്രക ശ്രീദത്ത ബണ്ട്വാള്‍ദാര്‍ എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us