/sathyam/media/post_attachments/g1sQiHlKefnduaCZoZsv.jpg)
കൊച്ചി- കുറഞ്ഞ ചിലവില്‍ ഭവന വായ്പ നല്‍കുന്ന മുംബൈ കേന്ദ്രമായ ശ്രീരാം ഹൗസിംഗ് ഫൈനാന്‍സ് ലിമിറ്റഡ് ശമ്പളക്കാരല്ലാത്തവര്‍ക്കായി ഉത്സവകാല ഭവന വായ്പാ പദ്ധതി ആരംഭിച്ചു. ശ്രീരാം ഗ്രൂപ്പിന്റെ ഭാഗമാണ് ശ്രീരാം ഹൗസിംഗ് ഫൈനാന്‍സ് ലിമിറ്റഡ്.
ഉത്സവകാല ഇളവുകളുടെ ഭാഗമായി ലോണിന്റെ പ്രോസസിംഗ് ഫീസില്‍ 0.50 ശതമാനം വെട്ടിക്കുറച്ച കമ്പനി ഓണ്‍ലൈനില്‍ ഭവന വായ്പക്ക് അപേക്ഷിക്കുന്നവര്‍ക്ക് പലിശ നിരക്കിലും 0.50 ശതമാനം ഇളവനുവദിച്ചിട്ടുണ്ട്. മറ്റു സ്ഥാപനങ്ങളില്‍ നിന്നു വായ്പ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രോസസിംഗ് ഫീസില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചു. ഓണ്‍ ലൈന്‍ വായ്പാ അപേക്ഷകര്‍ക്ക് 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും. എസ്എച്ച്എഫ്എല്‍ ഹോം ലോണ്‍ ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ അപേക്ഷിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 4 മുതല്‍ ആരംഭിക്കുന്ന ഇളവുകള്‍ നവംബര്‍ 30 വരെയാണ് നിലനില്‍ക്കുക. 700 നുമുകളില്‍ ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്ക് സ്ലാബ് വ്യത്യാസമില്ലാതെ 8.4 ശതമാനം മുതലാണ് പലിശ നിരക്ക്.
കുറഞ്ഞ ചിലവില്‍ നേടാവുന്ന ഭവന വായ്പകളുടെ ഡിമാന്റില്‍ ഉണ്ടായ വര്‍ധനയും ഉത്സവകാല ബുക്കിംഗില്‍ ഉണ്ടായ പ്രോത്സാഹനജനകമായ കുതിപ്പുമാണ് ഇളവുകള്‍ പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശ്രീരാം ഹൗസിംഗ് ഫൈനാന്‍സ് എംഡിയും സിഇഒയുമായ രവി സുബ്രഹ്ണണ്യന്‍ പറഞ്ഞു. കോവിഡ് മഹാമാരിയില്‍ നിന്നുള്ള വീണ്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ ശമ്പളക്കാരല്ലാത്ത വിഭാഗത്തില്‍ നിന്ന് കൂടുതല്‍ ബിസിനസ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.