ജെഡിഎസുമായി ലയനത്തിനില്ലെന്ന് എൽജെഡി

author-image
Gaana
New Update

publive-image

Advertisment

കോഴിക്കോട്: ജെഡിഎസുമായി ലയനം വേണ്ടെന്ന് എൽജെഡി ധാരണയിലെത്തി. കർണാടക തെരഞ്ഞെടുപ്പിൽ ജെഡിഎസ് വ്യക്തമായ രാഷ്ട്രീയ നിലപാട് എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ലയനം വേണ്ടെന്ന നിലപാടിൽ എൽജെഡിയിലെ ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും ഉറച്ചുനിൽക്കുകയായിരുന്നു. ആർ ജെ ഡിയുമായി ലയന ചർച്ചകൾ തുടരാനും കോഴിക്കോട്ട് ചേർന്ന എൽജെഡി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.

പതിനാല് വർഷങ്ങൾക്ക് ശേഷം വീണ്ടും പഴയ ജെഡിഎസ് ആകാനുളള നീക്കമാണ് എൽജെഡി ഉപേക്ഷിക്കുന്നത്. കഴിഞ്ഞ വർ‍ഷം ലയന ചർച്ചകൾക്ക് തുടക്കമിട്ട ഇരു പാർട്ടികളും ഈ ജനുവരിയിൽ ഒന്നാകുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

Advertisment