തപാല്‍ വകുപ്പില്‍ വന്‍ അവസരം, ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത് ഒരു ലക്ഷത്തിലധികം ഒഴിവുകള്‍! നിങ്ങള്‍ ചെയ്യേണ്ടത്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യന്‍ തപാല്‍ വകുപ്പില്‍ ഒരു ലക്ഷത്തിലധികം ഒഴിവുകളില്‍ അവസരം. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. രാജ്യത്തെ 23 സര്‍ക്കിളുകളിലും ഒഴിവുകളുണ്ട്. പോസ്റ്റ്മാന്‍-59,099, മെയില്‍ ഗാര്‍ഡ്-1445, മള്‍ട്ടി ടാസ്‌കിംഗ്-37,539 എന്നിങ്ങനെയാണ് ഓരോ തസ്തികകളിലെയും ഒഴിവുകള്‍.

ഇവയ്‌ക്കൊപ്പം സ്റ്റെനോഗ്രാഫറുമായി ബന്ധപ്പെട്ടുള്ള തസ്തികകളും സര്‍ക്കിള്‍ തിരിച്ച് അനുവദിച്ചിട്ടുണ്ട്. പോസ്റ്റ്മാന്‍-2930, മെയില്‍ ഗാര്‍ഡ്-74, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്-1424 എന്നിങ്ങനെയാണ് കേരള സര്‍ക്കിളില്‍ അനുവദിച്ചിട്ടുള്ള ഒഴിവുകള്‍.

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് പാസായവര്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കണം. ചില തസ്തികകളില്‍ 12-ാം ക്ലാസാണ് യോഗ്യത. 18 വയസ് മുതല്‍ 32 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷിക്കാന്‍ ചെയ്യേണ്ടത്

  • ആദ്യം ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക-indiapost.gov.in
  • ഹോം പേജിലെ റിക്രൂട്ട്‌മെന്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • നിങ്ങള്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന തസ്തിക തിരഞ്ഞെടുക്കുക. യോഗ്യത മാനദണ്ഡം പരിശോധിക്കുക
  • രജിസ്‌ട്രേഷന്‍ നടത്തുക
  • ഫോം പൂരിപ്പിക്കുക
  • ഫീസ് അടച്ച്, അപേക്ഷ സമര്‍പ്പിക്കുക
  • ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുന്നത് അഭികാമ്യം

മെയില്‍ മോട്ടോര്‍ സര്‍വീസ്, പോസ്റ്റല്‍ സര്‍വീസ് ഗ്രൂപ്പ് ബി തസ്തികകള്‍, അസിസ്റ്റന്റ് സൂപ്രണ്ട് തസ്തികകള്‍, ഇന്‍സ്‌പെക്ടര്‍, പോസ്റ്റല്‍ ഓപ്പറേറ്റീവ് സൈഡ് എന്നീ വകുപ്പുകളിലാണ് തസ്തികകളുള്ളത്.

Advertisment