അഗ്നിവീരാകാൻ വനിതകളും ; അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലി : വനിതകൾക്കും അപേക്ഷിക്കാം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലിയിലൂടെ മിലിട്ടറി പോലീസിൽ ചേരാൻ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബംഗളുരു റിക്രൂട്ടിംഗ് മേഖലാ ആസ്ഥനത്തിൻ്റെ നേതൃത്വത്തിൽ 2022 നവംബർ 1 മുതൽ 3 വരെ ബംഗളുരു മനേക്ഷ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്മെൻ്റ് റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ വനിതകൾക്ക് പങ്കെടുക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി (സ്ത്രീകൾ) എന്ന തസ്തികയിലേക്കാണ് തിരഞ്ഞെടുക്കപ്പടുന്നത്.

Advertisment

വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മറ്റ് വിശദ വിവരങ്ങൾ എന്നിവ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ള വനിതകൾക്ക് ഈ വെബ്സൈറ്റിലൂടെ ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 7 വരെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം. വിജയകരമായി റജിസ്ട്രേഷൻ പൂർത്തിയാക്കുന്ന പരീക്ഷാർഥികൾക്ക് 2022 ഒക്ടോബർ 12 മുതൽ 31 വരെയുള്ള കാലയളവിൽ അഡ്മിറ്റ് കാർഡ് അയ്ക്കുന്നതാണ്.

Advertisment